കഞ്ഞിക്കുഴിയിൽ പ്രിൻസ് ബാറിനു മുന്നിൽ സംഘർഷം; പരസ്പരം ഏറ്റുമുട്ടുന്നത് യുവാക്കളുടെ സംഘങ്ങൾ തമ്മിൽ; സംഘർഷം പൊലീസ് സംഘം കഞ്ഞിക്കുഴിയിൽ നിൽക്കെ

ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: കഞ്ഞിക്കുഴിയിൽ പ്രിൻസ് ബാറിനു മുന്നിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. മദ്യ ലഹരിയിൽ യുവാക്കളുടെ സംഘങ്ങൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. കഞ്ഞിക്കുഴി ടൗണിൽ പൊലീസ് സംഘങ്ങൾ നോക്കി നിൽക്കുന്നതിനിടെയാണ് യുവാക്കൾ തമ്മിൽ ഏറ്റുമുട്ടുന്നത്. സംഘർഷത്തെ തുടർന്ന് റോഡിൽ നേരിയ ഗതാഗത തടസവും ഉണ്ടായിട്ടുണ്ട്. ബാറിൽ നിന്നും മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന.

Advertisements

Hot Topics

Related Articles