കൊച്ചി: സംസ്ഥാനത്ത് ഓൺലൈൻ സൈറ്റികളിലൂടെ വിദ്യാർത്ഥികളിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നുവെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കിയാണ് ഇവർ ലഹരിവസ്തുക്കൾ വിൽക്കുന്നത്. പണം നൽകിയാൽ പറയുന്ന മേൽവിലാസത്തിലേക്ക് ലഹരിമരുന്ന് അയച്ചു നൽകുന്ന ശൃംഖലയാണ് പ്രവർത്തിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ ഇതിനായി പ്രത്യേക ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. എൽഎസ്ഡി , കൊക്കെയ്ൻ, മെത്ത്, ഹെറോയിൻ എന്നിങ്ങനെ ആവശ്യമുള്ള ലഹരിവസ്തുക്കൾ ഇത്തരം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെ ലഭിക്കും. ആവശ്യമുള്ളവർ ഗ്രൂപ്പിലെ അംഗങ്ങളായി ലഹരിവസ്തുക്കൾ ചോദിക്കണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ വിദ്യാർത്ഥികളുടെ ഉൾപ്പെടെ വിവരങ്ങൾ കൃത്യമായി അന്വേഷിച്ച ശേഷം മാത്രമേ ഈ ഗ്രൂപ്പുകളിൽ അംഗങ്ങളാക്കൂ. ലഹരി വസ്തുക്കളുടെ ചിത്രം പകർത്തി അഡ്മിൻ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും. ഇതിന് പിന്നാലെ ആവശ്യക്കാരും എത്തും. ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇതിന് പിന്നിലെന്നാണ് നിഗമനം. സംഭവത്തിൽ പൊലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്.