ചങ്ങനാശേരിയിൽ ബൈക്കിൽ കാറിടിച്ച് യുവാവ് മരിച്ചു; മരിച്ചത് മുട്ടാർ സ്വദേശിയായ യുവാവ്; ഇടിച്ച കാർ നിർത്താതെ പോയി

ചങ്ങനാശ്ശേരി: എ .സി റോഡിൽ പൂവ്വം കടത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാളുടെ നില ഗുരുതരം. മുട്ടാർ പ്രാക്കളളിയിൽ വിശ്വംഭരൻ – ഗീത ദമ്പതികളുടെ മകൻ ഗിരീഷ് (33) ആണ് മരിച്ചത്. വെൽഡിങ് ജോലിക്കാരനായ ഗിരീഷ് സുഹൃത്ത് ശ്രീജിത്തും ഒപ്പം ജോലി കഴിഞ്ഞ് മടങ്ങവെ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്.

Advertisements

ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരീഷിന്റെ ജീവൻ രക്ഷിക്കാനായില്ല. ശ്രീജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചങ്ങനാശ്ശേരി പൊലീസ് മേൽ നടപടി സ്വീകരിച്ചു. ഇടിച്ച കാർ തിരിച്ചറിഞ്ഞിട്ടില്ല. ഗിരീഷിന്റെ സഹോദരൻ : ബിനീഷ്.

Hot Topics

Related Articles