പാലാ ഭരണങ്ങാനത്ത്  കേരള കോൺഗ്രസിന് വൈസ്  പ്രസിഡന്റ് സ്ഥാനം നഷ്ടമായി; സ്വതന്ത്ര അംഗത്തിന് പിന്തുണയോടെ യുഡിഎഫ് അട്ടിമറി: പിന്നിൽ പാറമട ലോബി എന്ന് എൽഡിഎഫ്

പാലാ :  ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസ് എമ്മിന് നഷ്ടമായി. ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ കേരള കോൺഗ്രസ് (എം) പ്രതിനിധിയെ യുഡിഎഫ് അവിശ്വാസത്തിലൂടെ പുറത്താക്കി.
കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയും വൈസ് പ്രസിഡണ്ടുമായ ജോസുകുട്ടി അമ്പല മറ്റത്തിലാണ് പുറത്തായത്. രണ്ട് ഇടത് സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് 8 വോട്ട് കൾക്ക് അവിശ്വാസം പാസായത്.
13 അംഗങ്ങൾ ആണ് ആകെയുള്ളത്.
വിനോദ് വേരനാനി, എൽസമ്മ എന്നീ അംഗങ്ങൾ ആണ് അവിശ്വാസത്തെ പിന്തുണച്ചത്
വികസന പ്രവർത്തനങ്ങളെ എല്ലാം കേരളാ കോൺഗ്രസ് അട്ടിമറിക്കുന്നു എന്നു എൽ സി എഫ സ്വതന്ത്രർ ആരോപിച്ചു.

Advertisements

അവിശ്വാസത്തിനു പിന്നിൽ പാറമടലോബിയുടെ സ്വാധീനം – എൽ ഡി എഫ്
ഭരണങ്ങാനം: ഭരണങ്ങാനം പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിനു പിന്നിൽ പാറമട ലോബിയും യു ഡി എഫ് പ്രാദേശിക നേതൃത്വവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണന്ന് എൽ ഡി എഫ് ഭരണങ്ങാനം മണ്ഡലം കമ്മറ്റി.പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അടുത്ത കാലത്ത് നടന്ന അനധികൃത പാറ ഖനനത്തിനെതിരെയുള്ള വിജിലൻസ് അന്വേഷണം അട്ടിമറിക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടന്ന് വരുന്നത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചായത്ത് ഭരണത്തിൽ കൈകടത്താനുള്ള പാറമട ലോബിയുടെ നീക്കങ്ങൾക്കെതിരെ എൽ ഡി എഫ് തുടർന്നും ശക്തമായ നിലപാടുകൾ സ്വീകരിക്കും. തങ്ങളെ വിജയിപ്പിച്ച മുന്നണിയേയും വോട്ടർമാരെയും വഞ്ചിച്ച് മറുപക്ഷം ചേർന്ന മെമ്പർമാർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും എൽ ഡി എഫ് നേതാക്കളായ സി എം സിറിയക്, ആനന്ദ് ചെറുവള്ളിൽ, ടോമി മാത്യു, റ്റി ആർ ശിവദാസ് എന്നിവർ പറഞ്ഞു.

Hot Topics

Related Articles