പതിനാറ് ദിവസം കൊണ്ട് പെട്രോളിന് വര്‍ദ്ധിച്ചത് പത്തുരൂപയിലധികം: ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധനവ്

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയും ഡീസലിന് 103 രൂപ 10 പൈസയുമായി.

Advertisements

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 114 രൂപ 20 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ചൊവ്വാഴ്ചത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 114 രൂപ 49 പൈസയും ഡീസലിന് 101 രൂപ 42 പൈസയുമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പതിനാറ് ദിവസത്തിനിടെ പെട്രോളിന് 10.01 രൂപയും ഡീസലിന് ഒന്‍പത് രൂപ 67 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇന്നലെ പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയും കൂട്ടിയിരുന്നു.

Hot Topics

Related Articles