കയ്യും കാലും കെട്ടിയ നിലയിൽ മീനച്ചിലാറ്റിൽ വയോധികന്റെ മൃതദേഹം ; മരിച്ചത് തിടനാട് താമസിക്കുന്ന അടൂർ സ്വദേശി

ഈരാറ്റുപേട്ട : കയ്യും കാലും കെട്ടിയ നിലയിൽ മീനിച്ചിലാറ്റിൽ വയോധികന്റെ മൃതദ്ദേഹം കണ്ടെത്തി.  ഈരാറ്റുപേട്ട സെൻട്രൽ ജങ്ഷനിൽ പാലത്തിനടിയിൽ ഇന്നു രാവിലെയോടെയാണ് മൃതദേഹം കണ്ടത്.  തിടനാട് താമസമാക്കിയ   അടൂർ പിള്ള എന്നറിയപ്പെടുന്ന അടൂർ പഴകുളം സ്വദേശി ചന്ദ്രവിലാസം ഗോപാലൻ നായർ ( 77 ) ആണ് മരിച്ചത്.

Advertisements

ഇടതു കൈയും കാലുകളും ഉടുമുണ്ടും വള്ളിയും കൊണ്ട് ബന്ധിച്ച നിലയിലാണ് നാട്ടുകാർ മൃതദേഹം കണ്ടത്. പ്രാഥമിക നിഗമനത്തിൽ ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി തിടനാട് സിഐ ബിജു സെബാസ്റ്റ്യൻ പറഞ്ഞു. വലതു കൈ കൊണ്ട് കാലുകളും ഇടതു കൈയും മുണ്ടും വള്ളിയും ഉപയോഗിച്ച് ചേർത്ത് കെട്ടിയ ശേഷം ആറ്റിലേക്ക് ചാടുകയായിരുന്നു എന്നാണ് കരുതുന്നത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

20 ഓളം വർഷമായി തിടനാട് കൂലിപ്പണി ചെയ്തു വരുന്ന ഇയാൾ ഇവിടെയൊരു മുറിയെടുത്താണ് താമസം . രണ്ടര വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയ ഇയാൾ ഒരാഴ്ച മുമ്പ് തിടനാട്ടിലേക്ക് തിരികെയെത്തി. വീട്ടിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചിരുന്നതായും പൊലീസ് പറയുന്നു .

Hot Topics

Related Articles