കോൺഗ്രസ് നേതാക്കളെ കുടുക്കിലാക്കി സി.ബി.ഐ അന്വേഷണം; സോളാർ കേസിൽ പരാതിക്കാരിയുടെ മൊഴിയടക്കം എല്ലാം എ.പി അനിൽകുമാറിനും ഹൈബി ഈഡനും എതിര്

ന്യൂഡൽഹി: സോളാർ പീഡനക്കേസിൽ ഡൽഹി കേരള ഹൗസ് ജീവന്നക്കാരിൽ നിന്ന് സി.ബി.ഐ മൊഴിയെടുത്തു. മുൻ മന്ത്രി എ.പി അനിൽകുമാറിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള ഹൗസിലെ ജീവനക്കാരിൽ നിന്ന് സി.ബി.ഐ മൊഴിയെടുത്തത്. 2012 ൽ അനിൽകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം പി.പി നസറുള്ള മുറിയെടുത്തതിനെ കുറിച്ചും സിബിഐ അന്വേഷിച്ചു. കേരള ഹൗസിൽ മുറിയെടുത്ത് താമസിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്.

Advertisements

കേസിൽ അഞ്ച് പേർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുൻ മന്ത്രി എ.പി അനിൽ കുമാർ പരാതിക്കാരിയിൽ നിന്ന് പി.പി നസറുള്ള വഴി ഏഴു ലക്ഷം രൂപ സ്വീകരിച്ചുവെന്നാണ് പ്രധാന ആരോപണം. പിന്നീട് കേരള ഹൗസ് കേന്ദ്രീകരിച്ച് തനിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്നും പരാതിയിൽ പറയുന്നു. 2012 ൽ കേരള ഹൗസിൽ ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ വിളിച്ചു വരുത്തിയതിന് ശേഷം പി.പി നസറുള്ളയുടെ ഫോട്ടോ കാണിച്ച് ഇദ്ദേഹത്തെ അറിയുമോയെന്നാണ് സി.ബി.ഐ ചോദിച്ചത്. എന്നാൽ പലർക്കും അദ്ദേഹത്തെ തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് എം എൽ എ ഹോസ്റ്റലിൽ സി ബി ഐ പരിശോധന നടത്തി . ഹൈബി ഈഡൻ എം.എൽ.എ ആയിരുന്നപ്പോൾ ഉപയോഗിച്ചിരുന്ന നിള ബ്ലോക്കിലെ മുപ്പത്തിനാലാം മുറിയിലാണ് പരിശോധന നടത്തുന്നത്. പരാതിക്കാരിയെ ഹൈബി ഈഡൻ എം എൽ എ ഹോസ്റ്റലിൽവച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 2013-14 ലാണ് സംഭവം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. പതിനൊന്നുമണിയോടെ പരാതിക്കാരിയുമായി അന്വേഷണ ഉദ്യോഗസ്ഥർ ഇവിടെയെത്തിയത്.

ഈ റൂമിൽ ഇപ്പോൾ മറ്റൊരു എം.എൽ.എയാണ് താമസിക്കുന്നത്. സോളാർ കേസ് സി.ബി.ഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ മുൻപ് പ്രതികരിച്ചിരുന്നു. ഉമ്മൻചാണ്ടി, കെ.സി വേണുഗോപാൽ, അടൂർ പ്രകാശ്, എ.പി അബ്ദുള്ളകുട്ടി, എ.പി അനിൽകുമാർ, ഹൈബി ഈഡൻ എന്നിങ്ങനെ ആറു നേതാക്കൾക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് സി ബി ഐയ്ക്ക് വിട്ടത്

Hot Topics

Related Articles