കോട്ടയം ജില്ലയിലെ ആറ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കു സ്ഥലം മാറ്റം; ഇടുക്കി മുരിക്കാശേരിയിൽ നിന്നും നിർമ്മൽ ബോസ് കുറവിലങ്ങാട് സ്‌റ്റേഷനിലേയ്ക്ക്

കോട്ടയം: കോട്ടയം ജില്ലയിലെ ആറു സ്‌റ്റേഷൻ ഹൗസ് ഓഫിസർമാർക്ക് സ്ഥലം മാറ്റം. കോട്ടയം ജില്ലയിൽ ചിരപരിചിതനായ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ നിർമ്മൽ ബോസ് തിരികെ കോട്ടയത്തിന് എത്തുകയാണ്. ഇടുക്കിയിൽ നിന്നും കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലേയ്ക്കാണ് ഇദ്ദേഹം എത്തുന്നത്. ഇത് അടക്കം സംസ്ഥാനത്തെ 26 എസ്.എച്ച്.ഒമാരെ സ്ഥലം മാറ്റിയുള്ള ഉത്തരവാണ് പുറത്തിറങ്ങിയിരിക്കുന്നത്.

Advertisements
  1. നിർമ്മൽ ബോസ് – ഇടുക്കി മുരിക്കാശേരിയിൽ നിന്നും കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലേയ്ക്ക്
  2. സജീവ് ചെറിയാൻ – കുറവിലങ്ങാട് നിന്നും ഇടുക്കിയിലെ മുരിക്കാശേരിയിലേയ്ക്ക്
  3. ബാബു സെബാസ്റ്റ്യൻ – തിടനാട് നിന്നും തലയോലപ്പറമ്പിലേയ്ക്ക്
  4. ടി.മനോജ് – തലയോലപ്പറമ്പിൽ നിന്നും ആലപ്പുഴ നൂറനാട് പൊലീസ് സ്‌റ്റേഷനിലേയ്ക്ക്
  5. കെ.ജെ തോമസ് – കടുത്തുരുത്തിയിൽ നിന്നും കൊച്ചി സിറ്റിയിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലേയ്ക്ക്
  6. രഞ്ജിത് കെ.വിശ്വനാഥൻ – കൊച്ചി സിറ്റിയിലെ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ നിന്നും കടുത്തുരുത്തി പൊലീസ് സ്റ്റേഷനിലേയ്ക്ക്

Hot Topics

Related Articles