ഹൃദയസംബന്ധമായ അസുഖം; നടൻ ശ്രീനിവാസൻ ഗുരുതരാവസ്ഥയിൽ; ശ്രീനിവാസൻ വെന്റിലേറ്ററിൽ

കൊച്ചി : ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖ ബാധിതനായി നടൻ ശ്രീനിവാസനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് ശ്രീനിവാസനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ സ്ഥിതി അതീവ ഗുരുതരമായിട്ടുണ്ട്. ഇതേ തുടർന്നാണ് ആശുപത്രിയിൽ ഇപ്പോൾ ഇദ്ദേഹം കഴിയുന്നത്.

Advertisements

അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മാർച്ച് 30 നാണ് ശ്രീനിവാസനെ ആശുപത്രിയിലെത്തിച്ചത്. ആൻജിയോഗ്രാം പരിശോധനയിൽ ധമനികളിലെ രക്തമൊഴുക്കിന് തടസ്സമുണ്ടാകുന്നതായി വ്യക്തമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് മാർച്ച് 31 ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിലായിരുന്നു. വെന്റിലേറ്ററിൽ നിന്ന് മാറ്റിയതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാകുകയും വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.