ഡ്രൈവിങ് ലൈസൻസിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി സിമ്പിളായി കിട്ടും; ഡോക്ടർമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി നേരിട്ട് വാഹനിൽ അപ്ലോഡ് ചെയ്യാം

തിരുവനന്തപുരം: ഡ്രൈവിംങ് ലൈസൻസിനുള്ള കാഴ്ച പരിശോധന അടക്കമുള്ളവയ്ക്കു ശേഷം സർട്ടിഫിക്കറ്റുമായി ഇനി നെട്ടോട്ടം ഓടേണ്ട. ഈ സർട്ടിഫിക്കറ്റുകളെല്ലാം ഡോക്്ടർമാർക്ക് തന്നെ വാഹനിൽ അപ് ലോഡ് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഇപ്പോൾ ഒരുങ്ങുന്നത്. ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനും പുതുക്കുന്നതിനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർ തന്നെ ഓൺലൈനിലൂടെ അപ്ലോഡ് ചെയ്യുന്ന പുതിയ സംവിധാനം ഒരുക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

Advertisements

ഇതിനായി അംഗീകൃത ഡോക്ടർമാർക്ക് മോട്ടോർ വാഹന വകുപ്പിന്റെ ‘സാരഥി’ പോർട്ടലിൽ രജിസ്ട്രേഷൻ സൗകര്യം ഏർപ്പെടുത്തും. രജിസ്റ്റർ ചെയ്ത ഡോക്ടർമാർക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ഓൺലൈനിലൂടെ സമർപ്പിക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും വ്യാജ സർട്ടിക്കറ്റുകൾ പൂർണമായും ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പേപ്പർ രൂപത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിൽ പൊതുജനങ്ങൾക്കുള്ള ബുദ്ധിമുട്ടും ഇതുമൂലം ഒഴിവാകും. മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ മുഴുവൻ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.

Hot Topics

Related Articles