കൂട്ടിക്കൽ പ്രളയദുരിതാശ്വാസം: മിൽമയുടെ സാമ്പത്തിക സഹായ വിതരണം ഏപ്രിൽ എട്ടിന്

കോട്ടയം: കൂട്ടിക്കൽ പ്രളയ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ക്ഷീരകർഷകർക്കുള്ള പ്രളയ സഹായ വിതരണ പദ്ധതി ഏപ്രിൽ എട്ട് വെള്ളിയാഴ്ച നടക്കും. വടവാതൂർ മിൽമ അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ നിരവധി ക്ഷീരകർഷകർക്ക് സഹായം വിതരണം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി പദ്ധതി ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യോഗത്തിൽ അധ്യക്ഷത വഹിക്കും.

Advertisements

എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്ഷീരവികസന വകുപ്പ് ഡയറക്ടർ വി.പി സുരേഷ്‌കുമാർ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. വിജയപുരം പഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി യോഗത്തിൽ പങ്കെടുക്കും. മുൻ ചെയർമാൻ എം.ടി ജയൻ, ഡയറക്ടർ ജോണി ജോസഫ്, ക്ഷേമനിധി ബോർഡ് മെമ്പർ സോണി ഈറ്റക്കൻ, ഡയറക്ടർ ലിസി സേവ്യർ, കെ.കെ ജോൺസൺ, ഭാസ്‌കരൻ ആദംകാവിൽ, ജോമോൻ ജോസഫ്, ലൈസാമ്മ ജോയി, എ.വി ജോയി, പി.എസ് നജീവ്, ടി.ആർ ഗോപാലകൃഷ്ണൻ നായർ, പോൾ മാത്യു, താര ഉണ്ണികൃഷ്ണൻ, ശാലിനി ഗോപിനാഥ്, സാറാമ്മ തോമസ്, രാജീവ് സക്കറിയ, റോമി ജേക്കബ്, ഗീരീഷ് എൻ.ഫട്ക, ജെയ്‌സി സെബാസ്റ്റ്യൻ, വിൽസൺ ജെ.പൂവക്കാട്ട് എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.