ഹോംനഴ്‌സിംങിന്റെ മറവിൽ നടന്നത് അനാശാസ്യവും പെൺവാണിഭവും; എല്ലാമറിഞ്ഞ് ഒഴിഞ്ഞു മാറിയ ലെനീഷിനെ ക്രൂരമായി കൊലപ്പെടുത്തി; ഹോംനഴ്‌സിങ് നടത്തിപ്പുമായി നടന്നിരുന്ന വെള്ളയിട്ട പലമാന്യമാരുടെയും മുഖംമൂടി അഴിഞ്ഞു വീണത് ലെനീഷിന്റെ കൊലപാതകത്തോടെ; കോട്ടയത്തെ നടുക്കിയ ക്രൂരതയുടെ കഥകൾ ഇങ്ങനെ

ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: ഹോം നഴ്‌സിംങിന്റെ മറവിൽ നടന്ന പെൺവാണിഭത്തിന്റെയും തട്ടിപ്പിന്റെയും അനാശാസ്യത്തിന്റെയും കഥകളാണ് മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപാതകത്തോടെ പുറത്തു വന്നത്. പാമ്പാടിയിൽ ലെനീഷിന്റെ മൃതദേഹം ചാക്കിൽക്കെട്ടിയ നിലയിൽ കണ്ടെത്തിയപ്പോൾ തന്നെ ആരംഭിച്ച ദുരൂഹതകളും കഥകളും പല ഹോംനഴ്‌സിംങ് സ്ഥാപനങ്ങളെയും തകർക്കുന്നതിലേയ്ക്ക് എത്തിച്ചു. വെള്ളയിട്ട് സമൂഹത്തിൽ മാന്യന്മാരെന്നു മേനി നടിച്ച് ഹോംനഴ്‌സിംങിന്റെ മറവിൽ അനാശാസ്യവും പെൺവാണിഭവും നടത്തിയിരുന്ന പലരും പൊലീസ് നടപടി പേടിച്ച് മറ്റു പല ബിസിനസിലേയ്ക്കും തിരിഞ്ഞു. ലെനീഷിന്റെ കൊലപാതകത്തോടെ തന്നെ പൊലീസും സംസ്ഥാന സർക്കാരും ഹോംനഴ്‌സിംങ് സ്ഥാപനങ്ങളുടെ മേൽ പിടിമുറുക്കുകയും ചെയ്തു.

Advertisements

ലെനീഷിന്റെ കൊലപാതകം നടന്നതിനു ശേഷം മാത്രമാണ് ഹോംനഴ്‌സിംങ് സ്ഥാപനങ്ങളുടെ നാലു ചുവരുകളുടെ മറവിൽ നടക്കുന്നത് എന്താണ് എന്ന ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വന്നത്. സ്ത്രീകളെ ജോലിയ്‌ക്കെന്ന പേരിൽ വിളിച്ചു വരുത്തി പീഡിപ്പിക്കുകയും, പെൺവാണിഭ സംഘങ്ങൾക്കു കൈമാറുകയും ചെയ്യുകയായിരുന്നു കോട്ടയം നഗരത്തിലെ ചില ഹോംനഴ്‌സിംങ് സ്ഥാപനങ്ങൾ ചെയ്തിരുന്നത്. ഇത്തരത്തിൽ നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഒരു ഹോം നഴ്‌സിംങ് സ്ഥാപന ഉടമയ്ക്ക് ശ്രീകലയുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. ശ്രീകലയുടെ എസ്.എച്ച് മൗണ്ടിൽ പ്രവർത്തിച്ചിരുന്ന തന്റെ സ്ഥാപനത്തിലൂടെ ഇത്തരത്തിൽ പെൺവാണിഭത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലെനീഷിന്റെ കൊലപാതകം പോലും ഇത്തരത്തിലുള്ള സംഭവത്തിനു പിന്നാലെയായിരുന്നുവെന്നാണ് അന്ന് അന്വേഷണം നടത്തിയ പൊലീസിനു ലഭിച്ച സൂചന. കോട്ടയം ജില്ലയിൽ ഈ കൊലപാതകം നടന്നതിന് ശേഷം ഇതാണ് പത്തോളം ഹോം നഴ്‌സിംങ് സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. ഇവരെല്ലാം ശ്രീകലയെ ആശ്രയിച്ച് ജീവിക്കുന്നവരായിരുന്നു. ചില ഹോംനഴ്‌സിംങ് സ്ഥാപന ഉടമകൾ ശ്രീകലയുമായി അടുപ്പമുണ്ടായിരുന്നെങ്കിൽ ഈ വിഷയം വന്നതോടെ അടുപ്പം പുറത്ത് കാണിക്കാൻ മടിക്കുകയും ചെയ്തു.

ഹോംനഴ്‌സിംങ് അസോസിയേഷനിൽ അംഗമായിരുന്ന ശ്രീകലയെ അസോസിയേഷൻ പുറത്താക്കുകയും ചെയ്തു. എന്നാൽ, ചില പുഴുക്കുത്തുകൾ അസോസിയേഷന്റെ തലപ്പത്ത് പിന്നെയും എത്തിയത് ഹോംനഴ്‌സിംങ് സ്ഥാപന രംഗത്തിന് തന്നെ നാണക്കേടായി മാറിയിരുന്നു. ഇടക്കാലത്ത് തകർന്നു പോയ ഹോംനഴ്‌സിംങ് രംഗം ഇപ്പോൾ വീണ്ടും പച്ചപിടിച്ച് വരുന്നതിനിടെയാണ് മിമിക്രി കലാകാരൻ ലെനീഷിന്റെ കൊലപാതകക്കേസിൽ വിധി എത്തുന്നത്.

Hot Topics

Related Articles