കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഡിസൈന്‍, ടെക്നോളജി, മേക്കര്‍ ഫെസ്റ്റായ കേരള ഇനോവേഷന്‍ വീക്ക് മേയ് 22 മുതല്‍ 28 വരെ കൊച്ചിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂതനാശയദാതാക്കളുള്പ്പെടെ 5000 ല്‍പരം പേരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
കളമശ്ശേരിയിലെ ടെക്നോളജി ഇനോവേഷന്‍ സോണില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പരിപാടിയുടെ ലോഗോ പുറത്തിറക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏഴ് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ നൂതനാശയദാതാക്കള്‍, 40 ലധികം പ്രഭാഷകര്‍, 30 ഓളം പങ്കാളികള്‍, 25 ല്‍പരം നൂതനാശയ സമൂഹങ്ങള്‍ 20 ലധികം പരിപാടികള്‍ എന്നിവയുണ്ടാകും.
ഡിസൈന്‍-ടെക്നോളജി-മേക്കര്‍ ഫെസ്റ്റ് ഉച്ചകോടി, പരിശീലന കളരികള്‍, ഹാക്കത്തോണ്‍, വിമന്‍ ഇന്‍ ടെക്, വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനങ്ങള്‍, ഇന്വസ്റ്റെര് കഫെ, കലാപരിപാടികള്‍, ഫുഡ് ഫെസ്റ്റിവല്‍, തുടങ്ങിയവ ഈ മേളയുടെ ഭാഗമാണ്.
പരസ്പര സഹകരണത്തോടെയുള്ള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ് യുഎം ഈ പരിപാടി അവതരിപ്പിക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ കൊച്ചിയിലെ ഗ്ലോബല്‍ ഷേപ്പേഴ്സിന്റെ സഹകരണവും ഈ ഉദ്യമത്തിനുണ്ട്. കേരളത്തിലെ സാമ്പത്തിക രംഗത്തെ നൂതനത്വം നയിക്കുന്ന ഒന്നാക്കി മാറ്റാനുളള പരിശ്രമങ്ങളുടെ ഭാഗമാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും https://iwkerala.org/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.