കോട്ടയം: അഡ്വ.ഗിരിജാ ബിജു എന്ന പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമപുസ്തകത്തിലുള്ളത് നീതി മാത്രമാണ്. കുറ്റവാളികൾക്ക് പഴുതടച്ച ശിക്ഷ വാങ്ങി നൽകിയ വാദമുഖങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തോളമായി പ്രോസിക്യൂട്ടറുടെ ചുമതല വഹിച്ച കേസുകളിലെല്ലാം അഡ്വ.ഗിരിജ നടത്തിയിരിക്കുന്നത്. നിർണ്ണായകവും, കോളിളക്കം നിറഞ്ഞതുമായ പല കേസുകളിലും തലനാരിഴ കീറിപരിശോധിച്ച് നീതി നടപ്പാക്കാൻ കോടതിയ്ക്കു സഹായകമായത് ഗിരീജാ ബിജുവിന്റെ അതിസൂക്ഷ്മ വാദങ്ങളായിരുന്നു. പതിനൊന്ന് കേസുകളിലാണ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വാങ്ങി നൽകിയത്.
തുടർച്ചയായി അഞ്ചു കേസുകളിലാണ് കുറ്റവാളികളായ പ്രതികൾക്ക് ഗിരിജയുടെ വാദങ്ങളുടെ മൂർച്ചയിൽ ശിക്ഷവാങ്ങി നൽകിയത്. ഏറ്റവും ഒടുവിൽ കഞ്ഞിക്കുഴിയിലെ ഹോട്ടലിൽ നടന്ന കൊലപാതകത്തിലെ പ്രതിയ്ക്കു ജീവപര്യന്തം കൂടി വാങ്ങി നൽകിയതോടെ അഞ്ചു കേസുകളിലാണ് പ്രതികളെ കഠിന ശിക്ഷയ്ക്കു വിധിച്ചത്. കഞ്ഞിക്കുഴി ഹോബ് നോബ് ഹോട്ടലിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 2019 ലാണ് ശിക്ഷിച്ചത്. എറണാകുളം തേവര മമ്മാഞ്ഞിമുക്ക് തെക്കെ കണിശേരി വീട്ടിൽ സ്റ്റാൻലിബിവേര (64) യെ കുത്തിക്കൊലപ്പെടുത്തിയ പ്രതി എറണാകുളം സ്വദേശി ജയപ്രകാശിനെ(50)യാണ് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മ ജീവപര്യന്തം തടവിനും 50,000 രൂപ പിഴ അടയ്ക്കാനും വിധിക്കുകയായിരുന്നു. പൊലീസിന്റെ കുറ്റാന്വേഷണ മികവിനൊപ്പം പഴുതടച്ച വാദങ്ങൾ കൂടി ചേർന്നതോടെയാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2014 ജനുവരിയിൽ പ്ത്തനംതിട്ട ളാഹ സ്വദേശിയും ലൈംഗിക തൊഴിലാളിയുമായ ശാലിനിയെ (38) കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയായ രാധ(52) കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഈ കേസിൽ രാധയ്ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്.
കഞ്ചാവ് കച്ചവടക്കാരനും പനച്ചിക്കാട് വെള്ളുത്തുരുത്തി പെരിഞ്ചേരിക്കുന്നേൽ കുന്നേൽ വീട്ടിൽ ആഷ്ലി സോമനെ (മോനിച്ചൻ -39) അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇരട്ടജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. 2011 ജൂലായിൽ അൽവാസിയായ ശിവശൈലത്തിൽ വീട്ടിൽ കുമാരനെ (47) വീട്ടുമുറ്റത്തിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
പാലാ ബിഷപ്പിന്റെ സ്‌കോർപ്പിയോ മോഷ്ടിക്കുകയും ഡ്രൈവറെ തട്ടിക്കൊണ്ടു പോകുകയും ചെയ്ത കേസിലെ പ്രതികൾക്ക് പതിനഞ്ചു വർഷം കഠിന തടവാണ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി പുലിയത്താനയിൽ അജ്മൽ, നെല്ലിമല രാജേഷ്, മൈക്കിൾ (ലെയ്‌സൺ), വെണ്ണിലത്ത് വീട്ടിൽ അൻസാരി, രാമച്ചനാട്ട് വീട്ടിൽ എബ്രഹാം (ദീപു), പുളിമൂട്ടിൽ വീട്ടിൽ താഹ എന്നിവരെയാണ് ശിക്ഷിച്ചത്. ഏറ്റുമാനൂരിൽ സെൽവി എന്ന യുവതി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെയും ശിക്ഷിച്ചത് പ്രോസിക്യൂഷന്റെ തൊപ്പിയിൽ പൊൻതൂവലായി.
ഏറ്റവും ഒടുവിലായി ജില്ലയിൽ ഏറെ വിവാദമായിരുന്നു പാമ്പാടിയിലെ മിമിക്രി കലാകാരൻ ലെനീഷിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകുക കൂടി ചെയ്‌തോടെയാണ് ഗിരിജ എന്ന പ്രോസിക്യൂട്ടറുടെ വാദങ്ങളുടെ മൂർച്ച കൂടുതൽ ഉറച്ചതായത്.
ഏറ്റവും ഒടുവിൽ മിമിക്രി കലാകാരൻ ലെനീഷിന്റെ കേസിൽ കോലപാതകികൾക്ക് നീതി കഠിന ശിക്ഷ തന്നെ വാങ്ങി നൽകാൻ സാധിച്ചതും ഇതേ പ്രോസിക്യൂഷന്റെ തന്നെ മിടുക്കായി. അന്ന് കേസ് അന്വേഷണത്തിന് നേതൃത്വം കൊടുത്ത കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ആയിരുന്ന ഇപ്പോഴത്തെ കോട്ടയം അഡീഷണൽ എസ്.പി എസ്.സുരേഷ് കുമാറും , നിലവിൽ എറണാകുളം വിജിലൻസ് ഡിവൈ.എസ്.പിയും അന്നത്തെ പാമ്പാടി സി.ഐയുമായിരുന്ന സാജു വർഗീസും , അന്നത്തെ പാമ്പാടി സി.ഐയും ഇപ്പോൾ കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസറുമായ യു.ശ്രീജിത്തും അടങ്ങുന്ന അന്വേഷണ സംഘം ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ പഴുതടച്ചുള്ള അന്വേഷണം ആണ് കേസിലെ മുഴുവൻ പ്രതികൾക്കും ശിക്ഷ വാങ്ങി നൽകിയത്.