കൊച്ചി: കുർബാനയെച്ചൊല്ലി കത്തോലിക്കാ സഭയിലുണ്ടായ ഏറ്റുമുട്ടൽ തെരുവിലേയ്ക്ക്. ഏകീകൃത കുർബാനയെച്ചൊല്ലിയുണ്ടായ തർക്കവുമുണ്ടായതോടെ ബിഷപ്പ് ഹൗസിന് മുന്നിൽ പ്രതിക്ഷേധം. ഏകീകൃത കുർബാനയിൽ സിനഡ് തീരുമാനം തള്ളി എറണാകുളം അങ്കമാലി അതിരൂപത വൈദികർ രംഗത്ത് എത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്. ഓശാന ഞായർ മുതൽ ഏകീകൃത കുർബാന നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിക്ഷേധിക്കുന്നവരുടെ നിലപാട്.
സിനഡ് സർക്കുലർ നിലനിൽക്കില്ലെന്നും വൈദികർ പറഞ്ഞു. ബിഷപ്പ് ഹൗസിന് മുന്നിലെ പ്രതിഷേധം ഉന്തുംതള്ളിലും കലാശിച്ചു. കർദ്ദിനാൾ അനുകൂലികളും വിമതരും തമ്മിലാണ് സംഘർഷമുണ്ടായത്. ജനഭിമുഖ കുർബാന തുടരുമെന്ന് വൈദികർ അറിയിച്ചു. ആർച്ച് ബിഷപ്പിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം.