ഇസ്ലാമബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യാസൂത്രകന്‍ ഹാഫിസ് സയിദിന് തടവ് ശിക്ഷ വിധിച്ച് പാക് കോടതി. പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതിയാണ് 31 വര്‍ഷത്തെ തടവിന് വിധിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകരസംഘടനയായ ജമാഅത്ത് ഉദ് ദവയുടെ തലവനാണ് ഹാഫിസ് സയീദ്. ഹാഫിസ് സയീദ് നിര്‍മ്മിച്ചതായി പറയപ്പെടുന്ന ഒരു പള്ളിയും മദ്രസയും ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 70 കാരനായ സയിദിന് നേരത്തേയും സമാനമായ ശിക്ഷ ലഭിച്ചിട്ടുണ്ട്. 2020ല്‍ ഇയാളെ 15 വര്‍ഷത്തേക്ക് വിധിച്ചിരുന്നു. തീവ്രവാദ ഫണ്ടിങ്ങ് നടത്തിയെന്ന് കണ്ടെത്തി പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ കോടതിയുടേതാണ് തടവ് ശിക്ഷ വിധിച്ചത്.
ഇയാള്‍ക്ക് രണ്ട് കേസുകളിലായി ശിക്ഷ നല്‍കിയിരിക്കുന്നത്. തടവ്ശിക്ഷയ്ക്ക് പുറമെ ഇയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. 3,40,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 2019ല്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ യുഎസ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാകുന്നതിനായി ലാഹോറില്‍ നിന്ന് ഗുജ്റന്‍വാലയിലേക്ക് പോകുകയായിരുന്ന സയീദിനെ പഞ്ചാബിലെ തീവ്രവാദ വിരുദ്ധ വകുപ്പ് (സിടിഡി) അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, 2001 മുതല്‍ എട്ട് തവണ സയീദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതായി യുഎസ് ഹൗസ് ഫോറിന്‍ അഫയേഴ്‌സ് കമ്മിറ്റി ചൂണ്ടിക്കാട്ടി. 2008 നവംബര്‍ 26ന് മുംബൈയില്‍ ഉണ്ടായ ഭീകരാക്രണത്തില്‍ വിദേശികള്‍ അടക്കം 166 പേരാണ് കൊല്ലപ്പെട്ടത്. 2017-ല്‍, ഹാഫിസ് സയീദിനെയും അയാളുടെ നാല് സഹായികളെയും പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഏകദേശം 11 മാസത്തെ ജയില്‍ വാസത്തിന് ശേഷം പഞ്ചാബിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് അവരുടെ തടവ് നീട്ടാന്‍ വിസമ്മതിച്ചപ്പോള്‍ അവരെ വിട്ടയച്ചു.