ഊത്തും പിടിയും ഇനി കൂടും..! ഇനി മദ്യപിച്ച് വാഹനം ഓടിച്ചാൽ കിട്ടുക എട്ടിന്റെ പണി; മദ്യപാനികളെ പിടിക്കാൻ വാഹന പരിശോധന പുനരാരംഭിക്കാൻ നിർദേശം; വെള്ളിയാഴ്ചത്തെ പരേഡും പൊലീസ് പുനരാരംഭിക്കുന്നു; പരിശോധന പുനരാരംഭിക്കുന്നത് കൊവിഡ് നിയന്ത്രണം പിൻവലിച്ചതിനെ തുടർന്ന്

ജാഗ്രതാ ന്യൂസ്
എക്‌സ്‌ക്യൂസീവ് റിപ്പോർട്ട്
കോട്ടയം: ഇനി മദ്യപിച്ച് വാഹനം ഓടിച്ചാൽ കിട്ടുക എട്ടിന്റെ പണി. കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ഡ്രങ്ക് ആന്റ് ഡ്രൈവ് പരിശോധന ശക്തമാക്കാൻ പൊലീസിന് നിർദേശം. ഇത് കൂടാതെ കൊവിഡിനെ തുടർന്ന് നിർത്തി വച്ചിരുന്ന പൊലീസിന്റെ വെള്ളിയാഴ്ചകളിലെ പരേഡും പുനരാരംഭിക്കുന്നതിനും നിർദേശമായിട്ടുണ്ട്.

Advertisements

2020 മാർച്ചിൽ കൊവിഡ് ശക്തമായതിനെ തുടർന്നാണ് സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന അവസാനിപ്പിച്ചത്. ബ്രൈത്ത് അനലൈസർ ഉപയോഗിച്ച് ഊതിച്ച് പരിശോധിക്കുന്നതിനുള്ള പരിശോധന അവസാനിപ്പിച്ചത് തന്നെ കൊവിഡ് സാഹചര്യം ശക്തമാകുന്നത് കണക്കിലെടുത്തായിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തോളം റോഡുകളിൽ പൊലീസിന്റെ വാഹന പരിശോധനയിൽ മദ്യപിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ബ്രത്ത് അനലൈസർ പരിശോധനയുണ്ടായിരുന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്നു റോഡ് അപകടങ്ങൾ വർദ്ധിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങൾ നീക്കിയത്. ഇതേ തുടർന്നാണ് സംസ്ഥാനത്ത് പൊലീസ് ബ്രത്ത് അനലൈസർ ഉപയോഗിച്ച് പരിശോധിച്ച് മദ്യപിക്കുന്നവരെ കണ്ടെത്തുന്നതിനായി പൊലീസ് നടപടി പുനരാരംഭിക്കുന്നത്. ഇന്ന് സംസ്ഥാന പൊലീസ് മേധാവിയാണ് പരിശോധന പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഉത്തരവ് പുറത്തിക്കിയിരിക്കുന്നത്.

ഇതോടെ കേരളത്തിലെ റോഡുകളിൽ പൊലീസ് മദ്യപിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധന ശക്തമാക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങിക്കിടന്ന പരിശോധന പുനരാരംഭിക്കുമ്പോൾ എത്ര പേരുടെ ലൈസൻസ് റദ്ദാകുമെന്നാണ് കാത്തിരുന്ന് കാണേണ്ടത്. ഇതിനിടെ വെള്ളിയാഴ്ച നടത്തിയിരുന്ന പരേഡും പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Hot Topics

Related Articles