മുംബൈ : മുംബൈയിലും കോവിഡിന്‍റെ എക്സ്.ഇ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് മണിക്കൂറുകള്‍ക്ക് പിന്നാലെയാണിത്.
വഡോദരയിലേക്ക് യാത്ര ചെയ്ത 67കാരനായ മുംബൈ നിവാസിക്കാണ് എക്സ്.ഇ വകഭേദം ആദ്യം സ്ഥിരീകരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒമിക്രോണിന്റെ BA.1, BA.2 എന്നീ ഉപവകഭേദങ്ങളുടെ സംയോജിത രൂപമാണ് എക്സ്.ഇ. ഒമിക്രോണിന്റെ BA.2 വകഭേദത്തേക്കാള്‍ 10 ശതമാനം വ്യാപനശേഷി എക്സ്.ഇക്ക് ഉണ്ടെന്നാണ് വിലയിരുത്തല്‍.
നേരത്തെ മുംബൈയില്‍ എക്സ്.ഇ വകഭേദം സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍, വാര്‍ത്ത ആരോഗ്യ മന്ത്രാലയം നിഷേധിച്ചു.
യു.കെയിലാണ് ലോകത്ത് ആദ്യമായി ഒമിക്രോണ്‍ എക്‌സ്‌ഇ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടണില്‍ ജനുവരി 19നാണ് ആദ്യ എക്സ്.ഇ കേസ് സ്ഥിരീകരിച്ചതെന്ന് ബ്രിട്ടന്‍ ആരോഗ്യ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
637 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയത്. വൈറസിനെ കുറിച്ച് വിശദപഠനം നടത്തി വരികയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.