താലിയില്ല, സിന്ദൂരമില്ല.. പള്ളിയും പാതിരിയുമായി ബന്ധവുമില്ല..! ജോസഫൈന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് കൈമാറും; മരണശേഷവും നിലപാടിന്റെ കരുത്തുമായി ധീരസഖാവ്

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ്സിനിടെ കുഴഞ്ഞുവീണ് ചികിത്സയിലിരിക്കെ അന്തരിച്ച കേന്ദ്ര കമ്മിറ്റി അംഗം എം.സി. ജോസഫൈന്റെ മൃതദേഹം മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പഠനത്തിന് വിട്ടുനല്‍കും. നാളെ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലും സിഎസ്‌ഐ ഓഡിറ്റോറിയത്തിലും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നുണ്ട്. പൊതുദര്‍ശനങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാകും മൃതദേഹം മെഡിക്കല്‍ കോളജിനു കൈമാറുക. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിന് കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Advertisements

ജോസഫൈന്റെ മൃതദേഹം ഇന്നു രാത്രിയോടെ അങ്കമാലിയിലെത്തിക്കും. പാര്‍ട്ടി കോണ്‍ഗ്രസിനോട് അനുബന്ധിച്ചുള്ള വൊളന്റിയര്‍ പരേഡിനുശേഷം മൃതദേഹവുമായുള്ള ആംബുലന്‍സ് കണ്ണൂരില്‍നിന്ന് പുറപ്പെടും. എം. സ്വരാജിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ മൃതദേഹത്തെ അനുഗമിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാര്‍ട്ടിയിലെ കരുത്തരായ നേതാക്കള്‍ പോലും മതമേലധ്യക്ഷന്മാരെ പ്രീതിപ്പെടുത്തി തെരഞ്ഞടുപ്പുകളെ നേരിട്ടപ്പോള്‍, വീട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ ഇടത് പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ക്കൊപ്പം നിന്ന ജോസഫൈന് നിരവധി അവസരങ്ങള്‍ നിഷേധിക്കപ്പെട്ടു. സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച കാലത്ത് താലി അണിയാത്ത, പളളിയില്‍ വരാത്ത ആളെ കത്തോലിക്ക സഭ പിന്തുണക്കില്ലെന്ന് പരസ്യ നിലപാടെടുത്തു. എന്നാല്‍ നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ജോസഫൈന്‍ തയ്യാറായിരുന്നില്ല. നിലപാടുകളിലെ ആ കരുത്ത് തന്നെയാണ് വൈപ്പിന്‍കരയില്‍ നിന്ന് സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി വരെ ജോസഫൈനെ എത്തിച്ചത്.

Hot Topics

Related Articles