മാനന്തവാടി ആർ.ടി.ഓഫിസിലെ സിന്ധുവിന്റെ ആത്മഹത്യ : ഷൂവിനുളളിൽ കൈക്കൂലി ഒളിപ്പിച്ച് സിന്ധുവിനെ കുടുക്കാൻ ശ്രമിച്ചു ; അന്വേഷണം ആരംഭിച്ച് പൊലീസ്

വയനാട് : സബ് ആര്‍.ടി. ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് സിന്ധുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഓഫിസിനുളളിലെ ഷൂവിനുളളിൽ പണം ഒളിപ്പിച്ച് വച്ച ശേഷം സിന്ധുവിനെ കുടുക്കാൻ ശ്രമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ജില്ലാ പൊലീസ് മേധാവി മാനന്തവാടിയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. പരാതികളില്‍ വകുപ്പുതല അന്വേഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി.

Advertisements

സിന്ധുവിന്റെ ആത്മഹത്യയില്‍ മാനന്തവാടി ആര്‍.ടി ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണത്തില്‍ വകുപ്പുതല അന്വേഷണം കഴിഞ്ഞ ദിവസം ട്രാന്‍സ്‌പോര്‍ട്ട് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്‍.രാജീവ് പൂര്‍ത്തിയാക്കിയിരുന്നു. ഓഫീസിലെത്തി മുഴുവന്‍ ജീവനക്കാരുടെയും മൊഴി ഡെപ്യൂട്ടികമ്മിഷണര്‍ രേഖപ്പെടുത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഴിമതിക്കെതിരെ പ്രതികരിച്ച സിന്ധുവിനെ ചതിയില്‍കുടുക്കാന്‍ ബോധപൂര്‍വമായ നീക്കങ്ങള്‍ മാനന്തവാടി സബ് ആര്‍.ടി ഓഫീസില്‍ നടന്നുവെന്ന വിവരവും പുറത്തായി. ഭിന്നശേഷിക്കാരിയായ സിന്ധുവിന്റെ ഷൂസിനുളളില്‍ പണം ഒളിപ്പിച്ചുവച്ച്‌ അഴിമതിക്കേസില്‍ കുടുക്കാന്‍ പദ്ധതിയിട്ടുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇതും അന്വേഷണത്തില്‍ ഉള്‍പ്പെടും.

സിന്ധുവിന്റ കുറിപ്പുകളില്‍ പേര് പരാമര്‍ശിച്ചിട്ടുള്ള ജീവനക്കാര്‍, ആര്‍.ടി.ഒ യെ കാണാന്‍ പോയ സംഘത്തിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ എന്നിവരെയും, മാനന്തവാടി ജോയിന്റ ആര്‍.ടി.ഒ വിനോദ് കൃഷ്ണയെയും പൊലീസ് ചോദ്യംചെയ്ത് മൊഴികള്‍ രേഖപ്പെടുത്തി. നാളെ വയനാട് ആര്‍.ടി.ഒ ഇ മോഹന്‍ദാസില്‍ നിന്ന് തെളിവെടുക്കും. കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഇടുക്കി ജില്ലയില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ചോദ്യംചെയ്യും. സിന്ധുവിന്റെ മുറിയില്‍ നിന്ന് കണ്ടെടുത്ത ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ഡയറി, കത്തുകള്‍ എന്നിവയെല്ലാം പൊലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഡയറിക്കുറിപ്പുകളും ആത്മഹത്യാക്കുറിപ്പും ഇനി കസ്റ്റഡിയില്‍ വാങ്ങി ഫോറന്‍സിക് പരിശോധനയ്ക്കയക്കും. സിന്ധു ആത്മഹത്യ ചെയ്ത മുറിയും ഫോറന്‍സിക് വിഭാഗം വിശദമായി പരിശോധിച്ചു. സൈബര്‍ സെല്‍ വിദഗ്ധരും പരിശോധന നടത്തിക്കഴിഞ്ഞു. സിന്ധു ഓഫീസില്‍ ഉപയോഗിച്ചിരുന്ന ക്യാബിനിലെ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കി.

Hot Topics

Related Articles