ആലപ്പുഴ : കെഎസ്ആര്‍ടിസി ബസിലെ സ്ഥലപ്പേര് എഴുതിയ ബോര്‍ഡ് തലയില്‍ വീണ് യാത്രക്കാരിക്ക് പരിക്ക്. ആലപ്പുഴ പൊങ്ങ തെക്കേ മറ്റം ശോശാമ്മ വര്‍ഗീസിനാണ് (58) പരിക്കേറ്റത്. ഇവരെ ആശുപത്രിയിള്‍ എത്തിച്ച് ചികിത്സ നല്കി.
മുന്‍ഭാഗത്തെ ഗ്ലാസിന് മുകളില്‍ ഒരു ബോക്സിനുള്ളിലാണ് സ്ഥലപ്പേര് എഴുതിയ ബോര്‍ഡ് വെച്ചിരുന്നത്. ഈ ബോക്സിന്റെ പിന്‍ഭാഗത്തെ കുറ്റി ഇളകിയതോടെയാണ് ഇത് താഴേക്ക് വീണത്. ഈ സമയം ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്നു. ശോശാമ്മ ഇറങ്ങുന്നതിനിടെ ബോര്‍ഡുകള്‍ നേരെ തലയിലേക്ക് പതിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോര്‍ഡ് തലയില്‍ വീണ് മുറിവേറ്റ ശോശാമ്മയെ കണ്ടക്ടറും ഡ്രൈവറും മറ്റ് യാത്രക്കാരും ചേര്‍ന്ന് ആലപ്പുഴയിലെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്കിയ ശേഷം ശോശാമ്മയെ വീട്ടിലേക്ക് അയച്ചു.