ന്യൂഡല്‍ഹി: ജെന്‍യുവില്‍ വീണ്ടും വിദ്യാര്‍ത്ഥി സംഘടനകള്‍ തമ്മില്‍ സംഘര്‍ഷം. മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ 10 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് കല്ലേറില്‍ പരുക്കേറ്റത്. എ ബി വി പി ആണ് അക്രമത്തിന് പിന്നിലെന്ന് ഇടത് വിദ്യാര്‍ഥി സംഘടനകള്‍ ആരോപിച്ചു.
ഹോസ്റ്റലുകളില്‍ മാംസാഹാരം വിളമ്പുന്നത് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ തടയുകയായിരുന്നു. രാമനവമി ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതിനെ മറ്റ് വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്. എന്നാല്‍ രാമനവമിയോടനുബന്ധിച്ച ചടങ്ങുകള്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് വഴിവച്ചതെന്നാണ് എബിവിപി പ്രവര്‍ത്തകരുടെ ആരോപണം. പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.