കൊല്ലം: ചവറ തെക്കുംഭാഗത്ത് വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം. 84 വയസുള്ള ഓമനയെയാണ് മകന്‍ ഓമനക്കുട്ടന്‍ മര്‍ദ്ദിച്ചത്. പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. തടയാന്‍ ശ്രമിച്ച സഹോദരനും മര്‍ദ്ദനമേറ്റു. ഓമനയുടെ അയല്‍വാസിയായ വിദ്യാര്‍ത്ഥിയാണ് അക്രമത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ പുറത്ത് വന്നതോടെ ഓമനകുട്ടനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെയും സമാനമായ രീതിയില്‍ മദ്യപിച്ചെത്തി ഇയാള്‍ അമ്മയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറഞ്ഞു. മര്‍ദ്ദനത്തിനിടെ അമ്മയുടെ വസ്ത്രങ്ങള്‍ അഴിഞ്ഞുപോയിട്ടും വീണ്ടും ചവിട്ടുന്നതും അസഭ്യം പറയുന്നതും തുടര്‍ന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ ഓമനക്കുട്ടനെതിരെ മൊഴി നല്‍കാന്‍ ഓമന തയാറായിട്ടില്ല. തന്നെ മര്‍ദ്ദിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമാണ് മകനെ രക്ഷിക്കാനായി ഇവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് എടുത്തു. മുന്‍പും ഇത്തരത്തില്‍ മര്‍ദ്ദിക്കാന്‍ ശ്രമിക്കുന്നതിടെ ഇടപെടാന്‍ ശ്രമിക്കുമ്പോള്‍ മര്‍ദ്ദിച്ചില്ലെന്ന് പറഞ്ഞ് ഓമന മകനെ സംരക്ഷിക്കുന്നത് പതിവാണെന്ന് പഞ്ചായത്തംഗം പറഞ്ഞു.