റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലെ ബാബ വൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികൂട് മലമുകളിലെ റോപ്വേയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് മരണം. 12 കാബിനുകളിലായി 46 പേര്‍ മണിക്കൂറുകളായി കേബിള്‍ കാറിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഞായറാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് 12 കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ സ്ഥാപനം നടത്തുന്ന റോപ്വേയാണ് ഇത്. അപകടത്തിനു പിന്നാലെ ഓപ്പറേറ്റര്‍മാര്‍ കടന്നുകളഞ്ഞു. രക്ഷാപ്രവര്‍ത്തനം അവസാനിച്ചശേഷമേ അന്വേഷണം ആരംഭിക്കൂ എന്ന് അധികൃതര്‍ അറിയിച്ചു. വ്യോമസേനയുടെ രണ്ടു മിഗ്-17 ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ദേശീയ ദുരന്തരനിവാരണ സേനയും സ്ഥലത്തുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ലംബമായ റോപ്വേകളില്‍ ഒന്നാണ് ത്രികൂട് റോപ്വേ. ബാബ വൈദ്യനാഥ് ക്ഷേത്രത്തില്‍നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള റോപ്വേയ്ക്ക് 766 മീറ്റര്‍ നീളമുണ്ട്. ആകെ 25 കാബിനുകളാണ് റോപ്വേയിലുള്ളത്. ഒരെണ്ണത്തില്‍ നാല് പേര്‍ക്ക് ഇരിക്കാം.