നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഇന്നോവ കാറും കൊറിയര്‍ സര്‍വ്വീസ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചത് തിരുവല്ലയില്‍ വച്ച്

തിരുവല്ല: നടന്‍ ഗിന്നസ് പക്രുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും, കൊറിയര്‍ സര്‍വ്വീസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ വെച്ചായിരുന്നു അപകടം.

Advertisements

തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു പോയ ഗിന്നസ് പക്രു വിന്റെ ഇന്നോവയില്‍ ചെങ്ങന്നൂര്‍ ഭാഗത്തേക്കു പോയ കൊറിയര്‍ സര്‍വീസ് ലോറി മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ ഇടിയുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആണ് സംഭവം നടന്നത്. ആര്‍ക്കും പരിക്കുകള്‍ ഇല്ല.

Hot Topics

Related Articles