ഇനി കുറിച്ചിയിലെ ക്ഷീരകർഷകർ ഇനി പറ്റിക്കപ്പെടില്ല ! പാലിന്റെ ഗുണ നിലവാരവും വിലയും അളവും ഉറപ്പാക്കുന്ന യന്ത്രം കുറിച്ചിയിലെത്തി ; നിർണ്ണായക ഇടപെടൽ നടത്തി ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ്

കോട്ടയം : കുറിച്ചിയിലെ ക്ഷീര കർഷകരെ ഇനി ആർക്കും പറ്റിക്കാനാവില്ല. പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, വൈളളത്തിന്റെ അളവ് എന്നിവ കണ്ടെത്തുന്നതിനുള്ള ആധുനിക യന്ത്രമാണ് കുറിച്ചിയിൽ എത്തിച്ചത്. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് മുൻ കൈ എടുത്ത് വാങ്ങിയ യന്ത്രമാണ് ഇപ്പോൾ നാടിന് മാതൃകയായി മാറിയത്.

Advertisements

സചിവോത്തമപുരം ക്ഷീര വ്യവസായ സഹകരണ സംഘത്തിന് (ക്ലിപ്തം നമ്പർ കെ 290) പാൽ അളക്കുന്നതിനാണ് ഈ യന്ത്രം ഇപ്പോൾ എത്തിച്ച് നൽകിയിരിക്കുന്നത്. യന്ത്രം വാങ്ങുന്നതിനായി 1.60 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖ് സ്വന്തം ഫണ്ടിൽ നിന്നാണ് വിനിയോഗിച്ചത്. ഓട്ടോമാറ്റിക്ക് മിൽക്ക് കളക്ഷൻ യൂണിറ്റ്, കമ്പ്യൂട്ടർ, പ്രിന്റർ എന്നിവയാണ് ഇവിടെ എത്തിച്ചിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും പാലിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പ്, വൈളളത്തിന്റെ അളവ്, എന്നിവ നിശ്ചയിച്ച് കർഷകന് നൽകണ്ട യഥാർത്ഥ വിലയും കമ്പ്യൂട്ടറിന്റെ അടിസ്ഥാനത്തിലാവും ഇനി നിശ്ചയിക്കുക. പാലിന്റെ ഗുണനിലവാരത്തിൽ കൃത്രിമം കാട്ടാൻ ഇനി സാധിക്കില്ല. കർഷകർക്ക് കൃത്യമായ വിലയും ഗുണനിലവാരവും ഉറപ്പാക്കും.

ഓരോ കർഷകനും യുണീക്ക് ഐഡിയും പേരും ക്രിയേറ്റ് ചെയ്ത് വിവരങ്ങളും പാൽ നൽകുന്ന ഡേറ്റയും സംഘത്തിൽ തന്നെ സൂക്ഷിക്കാൻ ഇത് വഴി സാധിക്കും. വിവരങ്ങൾ വിരൽ തുമ്പിൽ തന്നെ കർഷകർക്ക് എത്തിച്ച് സാങ്കേതിക വിദ്യയിലൂടെ മികച്ച ഗുണനിലവാരം കൂടിയ പാൽ ഉത്പാദിപ്പിക്കാൻ സാധിക്കും. ഗുണനിലവാരം കൂടിയ പാലിന് കൂടുതൽ വിലയും കുറഞ്ഞ പാലിന് സമാന്തരമായി കുറഞ്ഞ നിരക്കും ഈ സംവിധാനത്തിൽ ഉറപ്പാക്കാൻ സാധിക്കും. കർഷകർക്ക് വിലയിൽ ക്രിത്യതയും സുധാര്യത ഉറപ്പാക്കാൻ ഇനി സാധിക്കും, ആധുനിക രീതിയിൽ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുകയും, ക്രിത്യമായ ബാങ്കിങ്ങ് രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകാനും സാധിക്കും. ഇത് വഴി സംഘത്തിന്റെ ഉയർച്ചയും ഇനി സാധ്യമാകുമെന്നും അധികൃതർ അറിയിച്ചു.

കമ്പ്യൂട്ടർ അടക്കം അനുബന്ധ ഉപകരണങ്ങൾ ജില്ലാ പഞ്ചായത്ത് അംഗം പികെ വൈശാഖ് ഉദ്ഘാടനം ചെയ്തു. ക്ഷീര വ്യവസായ സംഘം പ്രസിഡന്റ് പിവി ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ജിക്കു കുരിയാക്കോസ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ജോർജ് ജോസഫ് കാഞ്ഞിരത്തുമൂട്ടിൽ, എകെ അമ്പിളിക്കൂട്ടൻ, പിപി സുഗണൻ, ഇന്ദിരാ ദേവി മുൻ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അരുൺ ബാബു, പൊതു പ്രവർത്തകരായ ബാബു കോയിപ്പുറം, ടിബി തോമസ്സ്, അപ്പു കുറിച്ചി, ബാവിൻ ജിബി, സംഘം സെക്രട്ടറി നിതു കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.