തിരുവനന്തപുരം: മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്ത കെ സ്വിഫ്റ്റ് ബസ് ആദ്യ യാത്രയില്‍ അപകടത്തില്‍പെട്ടു. തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. കല്ലമ്പലത്തിന് സമീപത്തു വച്ച് എതിര്‍ദിശയില്‍നിന്നു വന്ന ലോറിയില്‍ തട്ടി ബസിന്റെ സൈഡ് മിറര്‍ തകര്‍ന്നു. ബസിന്റെ മുന്‍ഭാഗത്തിന് നേരിയ കേടുപാടുകള്‍ സംഭവിച്ചു. ബസ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പരുക്കില്ല. സമീപത്തെ വര്‍ക്ക് ഷോപ്പില്‍ കയറ്റി കെഎസ്ആര്‍ടിസിയുടെ പഴയ മിറര്‍ ഘടിപ്പിച്ച ശേഷമാണ് ബസ് സര്‍വ്വീസ് പൂര്‍ത്തിയാക്കിയത്.
അതേസമയം കെ സ്വിഫ്റ്റ് ബസ് അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ ആരോപിച്ചു. സ്വകാര്യലോബിയുണ്ടോ എന്ന് പരിശോധിക്കണമെന്ന് സിഎംഡി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കും.