കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ വീടിന്റെ രണ്ടാംനില പണിയാന്‍ കെ-റെയില്‍ അനുമതി വേണം; വീട്ടുടമസ്ഥനോട് പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി; സാങ്കല്‍പിക ബഫര്‍ സോണില്‍ വലഞ്ഞ് നാട്ടുകാര്‍

കോട്ടയം: പനച്ചിക്കാട് പഞ്ചായത്തില്‍ വീടിന്റെ രണ്ടാംനില പണിയാന്‍ കെ റെയില്‍ അനുമതി വേണമെന്ന് വീട്ടുടമസ്ഥനോട് പനച്ചിക്കാട് പഞ്ചായത്ത് സെക്രട്ടറി. എക്‌സ്റ്റെന്‍ഷന്‍ നടത്താന്‍ കെ റെയിലിന്റെ അനുമതി വേണമെന്ന് പഞ്ചായത്ത് സെക്രട്ടറി വീട്ടുടമസ്ഥനായ ജിമ്മിയെ അറിയിക്കുകയായിരുന്നു. വീട് ബഫര്‍ സോണ്‍ പരിധിയിലെന്നും എന്‍ഒസി നല്‍കണമെന്നും സെക്രട്ടറി പറഞ്ഞു. കെറെയില്‍ തഹസില്‍ദാര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി നല്‍കിയ കത്തിന്റെ പകര്‍പ്പ് ജാഗ്രതാ ന്യൂസിന് ലഭിച്ചു.

Advertisements

വീടിന് രണ്ടാംനില പണിയാന്‍ അനുമതി തേടി ജിമ്മി ഡിസംബറില്‍ പനച്ചിക്കാട് പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. പഞ്ചായത്ത് അധികൃതര്‍ സ്ഥലപരിശോധനയ്ക്ക് എത്തിയപ്പോള്‍ സ്ഥലം ബഫര്‍ സോണ്‍ പരിധിയിലാണെന്നും കെറെയില്‍ തഹസില്‍ദാരുടെ അനുമതി നേടണമെന്നും അറിയിച്ചു. ഇതേത്തുടര്‍ന്ന് സെക്രട്ടറി നല്‍കിയ ലെറ്റര്‍ ഫെബ്രുവരിയില്‍ കോട്ടയം കളക്ട്രേറ്റിലെത്തി കൈമാറി. എല്ലാ ആഴ്ചയും അപേക്ഷയിന്മേലുള്ള പുരോഗതി അന്വേഷിച്ചിട്ടും നടപടി ഉണ്ടായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിസ്ഥിതി പഠനത്തിനാണ് അതിരടയാളക്കല്ല് ഇട്ടതെന്ന വാദം നിലനില്‍ക്കേയാണ് സാങ്ക്‌ല്പിക ബഫര്‍സോണുകളില്‍ ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തികള്‍, വായ്പകള്‍, വില്‍പന തുടങ്ങിയവ മുടങ്ങി ദുരിതം പേറുന്നവര്‍ പഞ്ചായത്തില്‍ വേറെയുമുണ്ടെന്ന് ഉടമസ്ഥര്‍ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.