കേരളത്തിന് ഇനി സന്തോഷാരവം..! സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; 20 അംഗ ടീമിനെ ജിജോ ജോസഫ് നയിക്കും; ടീമില്‍ 15 പുതുമുഖങ്ങള്‍

തിരുവനന്തപുരം: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ ടീമിനെ ജിജോ ജോസഫ് നയിക്കും. പതിനഞ്ച് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്ന ടീമില്‍ 21 വയസില്‍ താഴെ.യുള്ള അഞ്ച് അംഗങ്ങളുണ്ട്. ടീം പ്രഖ്യാപനത്തിന് ശേഷം വൈകീട്ട് 3 മണിയോടെ കോഴിക്കോട് നിന്ന് പുറപ്പെടുന്ന കേരള ടീം വൈകീട്ട് 4 മണിയോടെ മഞ്ചേരിയിലെത്തും. മഞ്ചേരിയിലെ താമസ സ്ഥലത്താണ് ആതിഥേയരായ കേരളത്തിന് സ്വീകരണം സംഘാടക സമിതി ഒരുക്കിയിട്ടുള്ളത്.

Advertisements

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ടീമുകള്‍ ഇന്ന് (ബുധന്‍) എത്തിതുടങ്ങും. ഗ്രൂപ്പ് എയിലുള്ള പഞ്ചാബ് ആണ് ആദ്യം എത്തുന്ന ടീം. ഇന്ന് പുലര്‍ച്ചെ 2.00 മണിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുന്ന ടീമിന് മഞ്ചേരിയിലെ അവരുടെ താമസ സ്ഥലത്ത് സ്വീകരണം നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രില്‍ 16 രാത്രി 8.00 മണിക്ക് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളത്തിന്റെ ആദ്യ മത്സരം. 18 ന് കേരളം കരുത്തരായ വെസ്റ്റ് ബംഗാളിനെ നേരിടും. 20 ന് മേഘാലയ, 22 ന് പഞ്ചാബ് എന്നിവരുമായി കേരളം ഏറ്റുമുട്ടും. കേരളത്തിന്റെ എല്ലാ മത്സരങ്ങളും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. വൈകീട്ടോടെ വെസ്റ്റ് ബംഗാളും മേഘാലയയും എത്തും. 14 ന് ഗുജറാത്ത്, കര്‍ണാടക, സര്‍വീസസ് എന്നിവരും കേരളത്തിലെത്തും.

Hot Topics

Related Articles