സംസ്ഥാനത്തെ ബസ്, ഓട്ടോ, ടാക്‌സി, നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിപ്പിക്കും; വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാന്‍ പ്രത്യേക സമിതി

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ്,ഓട്ടോ, ടാക്‌സി, നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിപ്പിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഉത്തരവ് ഇറങ്ങും മുന്‍പ് എല്ലാ കാര്യങ്ങളിലും അഭിപ്രായസമന്വയമുണ്ടാക്കാനാണ് ശ്രമമെന്നും ആന്റണി രാജു പറഞ്ഞു. വിദ്യാര്‍ത്ഥി കണ്‍സെഷന്‍ വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ കണ്‍സെഷന്‍ നിരക്കില്‍ അന്തിമതീരുമാനമെടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി.

Advertisements

അതേസമയം, പുതുതായി തുടങ്ങിയ കെ സ്വിഫ്റ്റ് കമ്പനിയുടെ ബസുകള്‍ അപകടത്തില്‍പ്പെട്ടത് ഗൗരവമായി കാണുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കെ സ്വിഫ്റ്റ് ഡ്രൈവര്‍മാരോട് പ്രത്യേകം ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാത്തതാണ് അപകടത്തിന് കാരണമെന്ന വിമര്‍ശനവും മന്ത്രി തള്ളി.

Hot Topics

Related Articles