പാലക്കാട്: കിഴക്കഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കിഴക്കഞ്ചേരിയില്‍ ഒടുകിന്‍ ചോട് കൊച്ചുപറമ്പില്‍ എല്‍സി(55) യെയാണ് ഭര്‍ത്താവ് വര്‍ഗീസ് (അപ്പച്ചന്) കഴുത്തറുത്ത് കൊന്നത്. കൊലപാതകത്തിന് ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വര്‍ഗീസ് ജില്ലാ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊലപാതകത്തിന് ശേഷം വര്‍ഗീസ് തന്നെയാണ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരം അറിയിച്ചത്. താന്‍ ഭാര്യയെ കൊന്നുവെന്നും ആത്മഹത്യ ചെയ്യാനൊരുങ്ങുകയാണെന്നും ആയിരുന്നു വിളിച്ച് പറഞ്ഞത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് സൈബര്‍സെല്ലിന്റെ സഹായത്തോടെ ലൊക്കേഷന്‍ കണ്ടെത്തി ഇവരുടെ വീട്ടിലെത്തിയ പൊലീസ്, അടുക്കളയില്‍ കൈഞരമ്പ് മുറിച്ച ശേഷം തൂങ്ങിനില്‍ക്കുന്ന വര്‍ഗീസിനെയാണ് കണ്ടത്. ഉടന്‍ തന്നെ വടക്കാഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ച വര്‍ഗീസിനെ പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്‍സിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്കരിക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.