ആ അമ്മ മനസ്സിൽ കാണും മുൻപ് സംവിധായകൻ സിനിമയാക്കി; ജിഷയുടെ അമ്മയുടെ കഥ സിനിമയായി ഉടൻ വെള്ളിത്തിരയിലേയ്ക്ക്

കോട്ടയം : ഒരു ഇടവേളയ്ക്കു ശേഷം കൊല്ലപ്പെട്ട പെരുമ്പാവൂർ ജിഷയുടെ അമ്മ രാജേശ്വരി വാർത്തകളിൽ ഇടം പിടിച്ചു തുടങ്ങി. മകളുടെ കൊലപാതക വാർത്ത അറിഞ്ഞ് ക്യാമറകൾക്കു മുൻപിൽ അലറി കരഞ്ഞ രാജേശ്വരി യോടു ആദ്യം സാധാരണക്കാർക്ക് സഹതാപം തോന്നിയിരുന്നു. എന്നാൽ , ഈ സഹതാപം അധികം താമസിയാതെ ആളുകൾക്ക് നഷ്ടമായി. തൻ്റെ സൗന്ദര്യത്തെക്കുറിച്ചും ബ്യൂട്ടി പാർലർ യാത്രകളെക്കുറിച്ചും ഒക്കെയുള്ള വീമ്പ് പറച്ചിൽ അഭിമുഖങ്ങളാണ് വിവാദമായി മാറിയത്.

Advertisements

പഞ്ചായത്ത് ഇലക്ഷനിൽ മൽസരിക്കാനൊരുങ്ങിയതും പോസ്റ്റർ അടിപ്പിച്ചതും മറ്റാരു കഥ. കേരളത്തിലെ ശക്തനായ ഒരു രാഷ്ട്രീയ നേതാവിനെ ചുറ്റിപ്പറ്റി വാർത്ത വന്നതും ഭർത്താവിൻ്റെ മരണവും വീണ്ടും വാർത്തയായി.
കിട്ടിയ പണമെല്ലാം വാങ്ങി വീണ്ടും പണത്തിനായി വിലപിക്കുന്ന രാജശ്വരിയുടെ പുതിയ ആവശ്യം തൻ്റെ മകളുടെ കഥ സിനിമയാക്കണം മമ്മുട്ടി നായകനാകണം തനിക്ക് മികച്ച ഒരു കഥാപാത്രം വേണം എന്നാക്കെയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഈ കഥ രണ്ടു വർഷം മുൻപ് സിനിമയായി മാറിയ വിവരം രാജേശ്വരിയുടെ ശ്രദ്ധയിൽ വന്നില്ല. കഥയിലെ വില്ലൻ നേപ്പാളി ആയതു കൊണ്ട് ചിത്രത്തിന് ഇംഗീഷ് ലെറ്ററിൽ – Neepa – എന്നു പേരുമിട്ടു ടെറ്റിലാകട്ടെ കടവാവലിൻ്റെ രൂപത്തിലും. ചിത്രത്തിന് സെൻസറിംഗ് തടസമുണ്ടാകാതിരിക്കാൻ സംവിധായകൻ കളിച്ച കളി.
ചിത്രം സെൻസർ ചെയ്ത് കിട്ടും വരെ വാർത്തകൾ ഒന്നും പുറത്തു വന്നില്ല.

അടുത്ത മാസം ആദ്യവാരം പുറത്തിറക്കാൻ സാദ്ധ്യതയുളള ഈ ചിത്രത്തിൽ രാജേശ്വരിയായി അഭിനയിക്കുന്നത് കുളപ്പുള്ളി ലീലയാണ്.
ലീല കനത്ത പ്രതിഫലമാണ് വാങ്ങിയത് എന്ന് സംസാരമുണ്ട്. ആരോപണ വിധേയനായ രാഷ്ട്രീയ നേതാവായി ഒരു കന്നട നടൻ വേഷമിടുന്നു.
രാഷട്രീയ നേതാക്കളായ വി എൻ വാസവൻ, എൻ.ജയരാജ്, ജോബ് മൈക്കിൾ , പി.സി.ജോർജ് , എം.എം മണി തുടങ്ങിയവരും ഒരു പ്രമുഖ യൂത്ത് കോൺഗ്രസ് നേതാവും ബി ജെ പി- നേതാവിനെയും അഭിനയിപ്പിച്ച് തടസങ്ങക്ക് തടയിട്ടിട്ടുണ്ട് സംവിധായകൻ.

നേപ്പാൾ , ഗോവ, മസ്ക്കറ്റ്, ദുബയ്, ഡൽഹി എന്നിവടങ്ങൾക്കൊപ്പം പെരുമ്പാവൂരിലുമായി ചിത്രീകരണം നടന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ സന്ദർശകരെയോ പത്രക്കാരെയോ പ്രവേശിപ്പിച്ചിരുന്നില്ല.
പെരുമ്പാവൂരിലെ ബംഗാളി ക്യാമ്പുകളിൽ രഹസ്യമായി ആയിരുന്നു ചിത്രീകരണം സംവിധായകനും യൂണിറ്റഗംങ്ങളും ബംഗാളികളിൽ ഒരാളായി ആയിരുന്നു ചിത്രീകരണം.

ഡൻ സോങ്ങ് ചിത്രീകരിച്ചത് ഗോവയിൽ സെറ്റിട്ട് . ബംഗാൾ ക്യാമ്പിൻ്റെ സെറ്റ് നേപ്പാളിലിട്ടു. ചിത്രത്തെക്കുറിച്ച് ഇതുവരെ സംവിധായകൻ പ്രതികരിച്ചിട്ടില്ല
എന്തായാലും ഏറെ വിവാദമുണ്ടാക്കിയ സംഭവങ്ങൾ മസാലയും ചേർത്ത് ചിത്രീകരിച്ച ഈ സിനിമ വൻ വിജയമായാൽ കോപ്പി റെറ്റ് വൻതുക ആവശ്യപ്പെട്ട് രാജേശ്വരി രംഗത്തു വന്നേക്കും എന്തായാലും ജിഷയുടെ അമ്മ മനസ്സിൽ കണ്ടത് സംവിധായകൻ വിറ്റ് കാശാക്കി എന്നു ചുരുക്കം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.