വിഷു ദിനത്തിൽ കർഷകർക്കൊപ്പം മന്ത്രി;
കൃഷിനാശം നേരിട്ട പാടശേഖരങ്ങൾ സന്ദർശിച്ചു

കോട്ടയം: വേനൽമഴയിൽ കൃഷി നാശം സംഭവിച്ച തിരുവാർപ്പ് ഗ്രാമപഞ്ചായത്തിലെയും കോട്ടയം നഗരസഭയിലെയും പാടശേഖരങ്ങൾ സഹകരണ – രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ചു.
കർഷകർക്കുണ്ടായ നഷ്ടത്തിന് അടിയന്തരമായി  സഹായം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി മന്ത്രി പറഞ്ഞു.
പാടശേഖരങ്ങളുടെ സംരക്ഷണത്തിനായി പുറംബണ്ട് ബലപ്പെടുത്തൽ, ഷട്ടറുകൾ സ്ഥാപിക്കൽ, മോട്ടോർ തറകൾ സ്ഥാപിക്കൽ അടക്കമുള്ള ശാശ്വത പരിഹാര നടപടികൾ സ്വീകരിക്കും.  നഷ്ടം പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. കൃഷി വകുപ്പ് ഉദ്യോഗസ്ഥരോട് കൃഷിനാശം സംബന്ധിച്ച വിശദമായ റിപ്പോർട്ട് അടിയന്തരമായി നൽകാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Advertisements

വിഷു ദിനത്തിൽ കർഷകർക്കും ജനപ്രതിനിധികൾക്കുമൊപ്പം 1850 ഏക്കർ വരുന്ന ഒമ്പതിനായിരം ജെ ബ്ലോക്ക് പാടശേഖരത്തെ മൂലമട, അടിവാക്കൽ, വെട്ടിക്കാട് മൂല ഭാഗങ്ങൾ സന്ദർശിച്ച മന്ത്രി നാശനഷ്ടം വിലയിരുത്തി. 860 ഏക്കർ വരുന്ന തിരുവായ്ക്കരി, 215 ഏക്കർ വരുന്ന എം.എൻ. ബ്ലോക്ക് കായൽ പാടശേഖരങ്ങളും ഇവയുടെ പുറംബണ്ടുകളും സന്ദർശിച്ച മന്ത്രി കർഷകരുമായി കൂടിക്കാഴ്ച നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ. മേനോൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ആർ. അജയ്, കെ.ബി. ശിവദാസ്, ഒ.എസ്. അനീഷ്, കാപ്കോസ് ചെയർമാൻ
കെ.എം. രാധാകൃഷ്ണൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, പാടശേഖര സമിതി ‘ ഭാരവാഹികളായ അബ്ദുൾ കരീം, എം.എസ്. സുഭാഷ്, ചാക്കോ ഔസേപ്പ്, കർഷക സംഘടന പ്രതിനിധികളായ പി.എം. മണി, കെ.പി. നടേശൻ, കൃഷി ഓഫീസർ എ.ആർ. ഗൗരി, കൃഷി അസിസ്റ്റൻ്റ് എം.ജി. രഞ്ജിത എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നാട്ടകം, തിരുവാതുക്കൽ പ്രദേശങ്ങളിലെ 310 ഏക്കർ വരുന്ന ഗ്രാവ്, 90 ഏക്കർ വരുന്ന  തൈങ്ങനാടി, 66 ഏക്കർ വരുന്ന പെരുനിലം, 256 എരവുകരി, 35 ഏക്കറുള്ള അർജുന കരി, 22 ഏക്കർ വരുന്ന എളവനാക്കേരി, 45 ഏക്കറുള്ള പാറോച്ചാൽ, 70 ഏക്കറുള്ള പൈനിപ്പാടം പാടശേഖരങ്ങളും മന്ത്രി സന്ദർശിച്ചു. പുറംബണ്ട് ബലപ്പെടുത്തൽ, മഴ മൂലമുണ്ടായ നാശ നഷ്ടങ്ങൾ, നെല്ലെടുപ്പുമായി  ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവ കർഷകർ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്നും സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു.

നഗരസഭാംഗങ്ങളായ ഷീജ അനിൽ, സി.ജി. രഞ്ജിത്ത്, ഷീല സതീഷ്, ദീപാമോൾ, നാട്ടകം ബാങ്ക് ഡയറക്ടർ ബോർഡംഗം ബി. ശശികുമാർ,  പാടശേഖര സമിതി ഭാരവാഹികളായ വി. ശശികുമാർ, സാബു കിടങ്ങഴശേരി, കെ.എസ്. രവീന്ദ്രനാഥൻ നായർ, സിനി, കെ.ആർ. ജയകുമാർ കർഷക സംഘടന പ്രതിനിധികളായ അഭിലാഷ് ആർ. തുമ്പയിൽ, ഗിരീഷ് കുമാർ, ലൈജു എന്നിവർ  സന്നിഹിതരായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.