തൃശൂർ : കൈ നീട്ടം നൽകിയതിന് പിന്നാലെ വീട്ടമ്മമാർ കാൽ പിടിച്ച വീഡിയോ വൈറലാക്കിയവർക്ക് സുരേഷ് ഗോപിയുടെ മറുപടി വീഡിയോ. കൈ നീട്ടം നൽകിയ ശേഷം വീട്ടമ്മയുടെ കാൽ പിടിക്കുന്ന വീഡിയോ ആണ് വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച കൊടുങ്ങല്ലൂരില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കൈനീട്ടം വിതരണം ചെയ്യുന്നതിനിടെ സുരേഷ് ഗോപിയുടെ കാല് തൊട്ട് വണങ്ങിയത് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിന് മറുപടിയായിട്ടാണ് കൈനീട്ടം നല്‍കിയ ശേഷം തന്നെ കാണാനെത്തിയ അമ്മയുടെ കാല് സുരേഷ് ഗോപി തൊട്ട് വണങ്ങുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങള്ളിൽ ബി.ജെ പി സംഘ പരിവാർ അനുഭാവികൾ പ്രചരിപ്പിക്കുന്നത്. കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പണിക്കേഴ്‌സ് ഹാളില്‍ നടത്തിയ വിഷു കൈനീട്ടം പരിപാടിയിലായിരുന്നു സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റ് ആയ സുശാന്ത് നിലമ്പൂര്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സുരേഷ് ഗോപി കണ്ണംകുളങ്ങര സ്വദേശിനി പുഷ്പയെക്കുറിച്ച് അറിയാന്‍ ഇടയായത്. പുഷ്പ താമസിക്കുന്ന വീടിന്റെ ആധാരം പണയത്തിലായിരുന്നു. ഇളയ മകന്‍ മരിച്ചതോടെ ലോട്ടറി വില്‍പ്പന തുടങ്ങിയ പുഷ്പയുടെ ജീവിതത്തെക്കുറിച്ച് അന്വേഷിച്ചറിഞ്ഞ സുരേഷ് ഗോപി സഹായിക്കാന്‍ തയ്യാറായി മുന്നോട്ടുവരികയായിരുന്നു. പണയത്തിലിരുന്ന ആധാരം താരം തിരിച്ചെടുത്ത് നല്‍കി. ഇതിന് നന്ദി പറയാന്‍ കൂടിയാണ് പുഷ്പ കൊടുങ്ങല്ലൂരിലെ പരിപാടിക്ക് എത്തിയത്
സുരേഷ് ഗോപിയെ കണ്ട ഉടന്‍ കെട്ടിപ്പിടിച്ച് കരഞ്ഞ അമ്മയെ എംപി ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിനൊടുവിലായിരുന്നു കൈ നീട്ടം നല്‍കിയ ശേഷം കാലില്‍ തൊട്ട് വന്ദിച്ചത്. പിന്നീട് കണിക്കൊന്നയും കൊടുത്താണ് അമ്മയെ അദ്ദേഹം യാത്രയാക്കിയത്.