തിരുവനന്തപുരം: വിഷു കൈനീട്ടം മുടങ്ങിയതിന് പിന്നാലെ ഈസ്റ്ററിനും ദുരിതമനുഭവിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍. 84 കോടി വേണ്ട സ്ഥാനത്ത് സര്‍ക്കാര്‍ 30 കോടിയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുക ഓവര്‍ഡ്രാഫ്റ്റായെടുത്ത് കണ്ടെത്താനാണ് മാനേജ്മെന്റ് നീക്കം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത ബുധനാഴ്ച വരെയെങ്കിലും കാത്തിരിക്കേണ്ടി വരും. ഇതോടെ ഈസ്റ്ററിനു മുമ്പ് മാര്‍ച്ച് മാസത്തെ ശമ്പളം വിതരണം ചെയ്യാനുള്ള സാധ്യതയും മങ്ങുകയാണ്.
കെഎസ്ആര്‍ടിസിക്ക് പുറമേ കെഎസ്ഇബിയിലും വാട്ടര്‍ അതിറ്റോറിയിലും തൊഴിലാളി യൂണിയന് പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. ഘടകകക്ഷി മന്ത്രിമാര്‍ക്ക് കീഴിലെ സ്ഥാപനങ്ങളില്‍ മുന്നില്‍ കൊടി പിടിക്കുന്നത് ഇടത് തൊഴിലാളി സംഘടനായ സിഐടിയു ആണ്. യൂണിയനുകളുടെ അമിത ഇടപടലുകള്‍ക്കെതിരെ മുഖ്യമന്ത്രി നയരേഖ അവതരിപ്പിച്ചിരിക്കെയാണ് സ്ഥാപനങ്ങളെ സ്തംഭിപ്പിക്കും വിധമുള്ള പ്രതിഷേധത്തിന് സിപിഎം സംഘടന നേതൃത്വം നല്‍കുന്നത്. ശമ്പള പ്രതിസന്ധിക്കപ്പുറത്ത് സിഐടിയും കെ സ്വിഫ്റ്റിനെതിരെ വെല്ലുവിളി ശക്തമാക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഎസ്ആര്‍ടിസിയില്‍ ശമ്പള വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു ആഭിമുഖ്യത്തിലുള്ള യൂണിയന്, ചീഫ് ഓപീസിന് മുന്നില്‍ റിലേ നിരാഹാര സമരം തുടരുകയാണ്. ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് സിഐടിയു, ബിഎംഎസ് യൂണിയനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് മെയ് 6ന് പണിമുടക്കും. തിങ്കളാഴ്ച മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം നടത്തുമെന്നും ടിഡിഎഫ് അറിയിച്ചു.