നിര്‍ത്തിയിരുന്ന കാറിന്റെ ഡോര്‍ തുറന്നു; ബൈക്ക് മറിഞ്ഞ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം; അപകടം പാര്‍ക്കില്‍ പോയി തിരികെ വീട്ടിലേക്ക് മടങ്ങവേ

പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതിനെ തുടര്‍ന്ന് ബൈക്ക് ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്കിലുണ്ടായിരുന്ന ആറു വയസ്സുകാരി മരിച്ചു. തേങ്കുറുശ്ശി തുപ്പാരക്കളം എ.സതീഷിന്റെ മകള്‍ വിസ്മയ ആണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ബൈക്കോടിച്ചിരുന്ന സതീഷ്, ഭാര്യ നിമിഷ, മറ്റൊരു മകള്‍ അമേയ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

Advertisements

വെള്ളിയാഴ്ച രാത്രി 8ന് പാലക്കാട് പാലാട്ട് ജംക്ഷനിലാണ് അപകടമുണ്ടായത്. സതീഷ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. നിമിഷയുടെയും അമേയയുടെയും പരുക്ക് ഗുരുതരമല്ല. ക്ഷേത്രത്തിലും പാര്‍ക്കിലും പോയി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍.

Hot Topics

Related Articles