ദില്ലി: യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയത് കൂട്ടക്കുരുതി. കീവിന്റെ സമീപപ്രദേശങ്ങളില്‍നിന്ന് റഷ്യ പിന്മാറിയതോടെ മേഖലയാകെ ശവപ്പറമ്പായി മാറി. ഇവിടെ നിന്ന് 900 സാധാരണക്കാരുടെ മൃതദേഹം കിട്ടിയതായി യുക്രെയ്ന്‍ പൊലീസ് അറിയിച്ചു. ബുച്ചയില്‍നിന്ന് മാത്രം 350ലേറെ മൃതദേഹങ്ങള്‍ കിട്ടി.
അതിനിടെ കാര്‍കീവില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുമാസം പ്രായമുള്ള കുട്ടിയടക്കം 10 പേര്‍ മരിച്ചു. 50 ലക്ഷം യുക്രെയ്‌നികള്‍ ഇതുവരെ പലായനം ചെയ്‌തെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. റഷ്യന്‍ കപ്പല്‍ തകര്‍ത്തത് യുക്രെയ്ന്‍ മിസൈലെന്ന് അമേരിക്ക സ്ഥിരീകരിച്ചു. ഭീകരത പ്രോത്സാഹിപ്പിക്കുന്ന രാജ്യമായി റഷ്യയെ പ്രഖ്യാപിക്കണമെന്ന് വ്‌ളൊഡിമിര്‍ സെലന്‍സ്‌കി അമേരിക്കയോട് ആവശ്യപ്പെട്ടു.