ഈരാറ്റുപേട്ട / അരുവിത്തറ : കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ പാലാ രൂപതയുടെ ആതിഥേയത്വത്തിൽ, ലോകസമാധാനത്തിനായി അരുവിത്തറ വല്യച്ചൻ മലയിലേക്ക് കുരിശുമല തീർത്ഥാടനം നടത്തി. അരുവിത്തറ സെന്റ് ജോർജ് ഫെറോന പള്ളിയിൽ നിന്നും ആരംഭിച്ച തീർത്ഥാടനത്തിന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിൽ, ജനറൽ സെക്രട്ടറി ബിച്ചു കുര്യൻ തോമസ്, ജിബിൻ ഗബ്രിയേൽ,ഷിജോ നിലക്കപള്ളി, സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ ചാലക്കര, എന്നിവർ നേതൃത്വം നൽകി, പാലാ രൂപത അധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സമാപന സന്ദേശം നൽകി.
പാലാ രൂപത പ്രസിഡന്റ് ജോസഫ് കിണറ്റുകര, ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, അരുവിത്തറ ഫോറോനാ വികാരി റവ ഫാ അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ , അരുവിത്തറ ഫെറോന ഡയറക്ടർ ഫാ ജോസ് കിഴക്കേതിൽ ഐ.എസ്.സി.എച്ച്, പാലാ രൂപത ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്, വൈസ് പ്രസിഡന്റ് റിന്റു റെജി, എഡ്വിൻ ജോഷി, ടോണി ജോസഫ് , നവ്യാ ജോൺ , മെറിൻ തോമസ്, ലിയോൺസ് സായ്, ലിയ തെരേസ് , അരുവിത്തറ യൂണിറ്റ് പ്രസിഡന്റ് ബെന്നിസൺ സണ്ണി, സാന്ദ്ര റോയ്, യൂണിറ്റ് ജനറൽ സെക്രട്ടറി ഡോൺ ജോസഫ്, രശ്മി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം കൊടുത്തു.