തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പി.ടി തോമസിന്റെ ഭാര്യ ഉമയ്ക്ക് മുന്‍ഗണന; കെപിസിസി നേതൃത്വത്തിന്റെ നിലപാടിനെതിരെ എറണാകുളത്തെ പ്രമുഖ നേതാക്കള്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പി ടി തോമസിന്റെ ഭാര്യയെ പരിഗണിച്ച് കെപിസിസി നേതൃത്വം. എന്നാല്‍ ഇതിനെതിരെ നേതാക്കളെ തന്നെ മല്‍സരിപ്പിക്കണെമെന്ന ആവശ്യവുമായി എറണാകുളത്തെ പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കെ സി വേണുഗാപലും വി ഡി സതീശനും ഒരുമിച്ച് പി ടി തോമസിന്റെ ഭാര്യ ഉമയെ വീട്ടിലെത്തി സന്ദര്‍ശിച്ചതോടെയാണ് സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ക്ക് ചൂടു പിടിച്ചത്. ഉമയെ കണ്ടത് സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. പിടിയുടെ നിര്യാണം മൂലം ഒഴിവു വന്ന സീറ്റില്‍ ഉമയെ സ്ഥാനാര്‍ഥിയാക്കണം എന്ന് തന്നെയാണ് കെപിസിസി നേതൃത്വത്തിന്റെ താല്പ്പര്യം. എന്നാല്‍ ഉമ ഇത് വരെ സന്നദ്ധത അറിയിച്ചിട്ടില്ല.

Advertisements

എറണാകുളം ജില്ലയിലെ ചില പ്രമുഖ നേതാക്കളുടെ താല്പ്പര്യം. കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അബ്ദുല്‍ മുത്തലിബ്, ദീപ്തി മേരി വര്‍ഗീസ് നിര്‍വ്വാഹക സമിതി അംഗം ജയ്‌സണ്‍ ജോസഫ്,ഡിസിസി പ്രസിഡന്‌റ് മുഹമ്മദ് ഷിയാസ്,യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക് പ്രസന്റേഷന്‍ എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ട്. തൃക്കാക്കരയെ എ ഗ്രൂപ്പിന്റെ പട്ടികയിലാണ് ഗ്രൂപ്പ് നേതാക്കള്‍ കണക്കാക്കുന്നത്. ജെയ്‌സണ്‍ ജോസഫിനെയും അബ്ദുല്‍ മുത്തലബിനെയും എ ഗ്രൂപ്പ് സ്ഥാനാര്‍ഥിത്വത്തിനായി മുന്നോട്ട് വെയ്ക്കുന്നു. വിഡി സതീശന്റെ പിന്തുണയാണ് ഷിയാസിന്റെ കരുത്ത്. ദീപ്ത് മേരി വര്‍ഗീസ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്‌റെ പിന്തുണ അവകാശപ്പെടുന്നു. തൃക്കാക്കര മണ്ഡലത്തില്‍ കമ്മിറ്റികളുടെ ചുമതല കെപിസിസി നേതാക്കള്‍ക്ക് നല്‍കിയിരിക്കുകയാണ്. ബൂത്ത് തലം മുതല്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്.

Hot Topics

Related Articles