പാലക്കാട് : കൃത്യം അഞ്ച് മാസം മുൻപ് ഒരു 18 ആം തീയതി മണിക്കൂറുകളുടെ ഇടവേളകളിൽ ക്രൂരമായ രാഷ്ട്രീയ കൊലപാതകം നടന്നതിന്റെ ഞെട്ടൽ മാറും മുൻപ് കേരളത്തെ വിറപ്പിച്ച് വീണ്ടും അരും കൊലകൾ. 2021 ഡിസംബർ 18 ന് ആലപ്പുഴയിൽ നടന്ന കൊലപാതകത്തിന് സമാനമാണ് വിഷു ദിനത്തിലും ശനിയാഴ്ചയുമായി നടന്ന ഇരട്ട കൊലപാതകങ്ങൾ.
അന്ന് ആലപ്പുഴയിൽ നടന്നത്
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍, ഒബിസിമോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസ് എന്നിവരാണ് ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ടത്. 2021 ഡിസംബർ 18 ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനെ വെട്ടിക്കൊലപ്പെടുത്തിയത്. ദേഹമാസകലം വെട്ടേറ്റ ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇതിനു പിന്നാലെ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് ബിജെപി നേതാവ് വേട്ടേറ്റ് മരിച്ചത്. ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഒരുസംഘം ആക്രമികള്‍ വീട്ടില്‍കയറി രഞ്ജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാലക്കാട് നടന്നത് ഇങ്ങനെ
എസ്ഡിപിഐ നേതാവിന്റെ കൊലപാതകം നടന്ന 24 മണിക്കൂറിൽ പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ഉച്ചയോടെ ബൈക്കിലെത്തിയ അക്രമി സംഘം ആണ് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെ വെട്ടേറ്റ് അദ്ദേഹം ഒരു മണിക്കൂറിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെ എസ്ഡിപിഐ നേതാവിനെ പാലക്കാട് നഗരത്തിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി ഇരുന്നു. ഇതിന്റെ പ്രതികാരമായാണ് കൊലപാതകം എന്നാണ് സംശയിക്കുന്നത്.
വിഷു ദിനത്തിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പാലക്കാട് എലപ്പുള്ളിയില്‍ പോപ്പുലര്‍ ഫ്രണ്ട് എലപ്പുള്ളി പാറ ഏരിയാ പ്രസിഡന്റ് കുത്തിയതോട് സ്വദേശി സുബൈറിനെ(47) അക്രമിസംഘം പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നമസ്കാരം കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുംവഴി രണ്ടു കാറുകളിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.