കോട്ടയം : മാതാപിതാക്കൾ വഴക്കു പറഞ്ഞ മനോവിഷമത്തിൽ പാമ്പാടി കുന്നേ പാലത്ത് 12 വയസ്സുകാരൻ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു.
കോട്ടയം പാമ്പാടിയിലാണ് 12 വയസ്സുകാരൻ സ്വയം പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചത്.
കോട്ടയം പാമ്പാടി കുന്നേപ്പാലം അറയ്ക്കപറമ്പിൽ മാധവ് (12) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. നിസ്സാര കാര്യത്തിൻ്റെ പേരിൽ മാതാപിതാക്കളോട് പിണങ്ങി വീട്ടിലിരുന്ന പെട്രോൾ ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
80% ത്തോളം പൊള്ളലേറ്റ കുട്ടിയെ അത്യാസന നിലയിൽ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാമ്പാടി ചെറുവള്ളിക്കാവ് ശ്രീ ഭദ്ര സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മാധവ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ .