ഹരിപ്പാട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വ വിതരണത്തിന് വന്ന നേതാവ് വീട്ടമ്മയെ കയറിപ്പിടിച്ചു; ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് പൊലീസ്

ആലപ്പുഴ: വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചിങ്ങോലിയിലാണ് സംഭവം. കോണ്‍ഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ് അറസ്റ്റിലായത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വ ക്യാമ്പയിന്റെ ഭാഗമായാണ് ഇദ്ദേഹം പരാതിക്കാരിയുടെ വീട്ടിലെത്തിയത്. ഇതിനിടെ വീട്ടമ്മയെ കടന്ന് പിടിക്കുകയായിരുന്നു.

Advertisements

ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ അടുത്ത അനുയായിയുടെ ഭാര്യയാണ് പരാതിക്കാരി. വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കരീലക്കുളങ്ങര പോലീസാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും.

Hot Topics

Related Articles