കോടഞ്ചേരി മിശ്രവിവാഹം : ജോയ്സ്ന അടുത്ത ദിവസം ഹൈക്കോടതിയിൽ ഹാജരാകും ; കോടതിയിൽ ഹാജരാക്കുക ഹേബിയസ് കോര്‍പ്പസ് ഹർജിയിൽ

കൊച്ചി : കോടഞ്ചേരിയില്‍ മിശ്രവിവാഹിതരായ ഷെജിനും ജോയ്സ്നയും ഹൈക്കോടതിയില്‍ ഹാജരാകും. മിശ്രവിവാഹത്തിന് പിന്നാലെ ജോയ്സ്നയെ കാണാനില്ലെന്ന് കാണിച്ച്‌ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസിലാണ് ഹാജരാവാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. 19 ന് ജോയ്സ്നയെ ഹാജരാക്കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സതീഷ് നൈനാന്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദ്ദേശം.

Advertisements

ഡിവൈഎഫ്‌ഐ നേതാവ് ഷെജിന്റെയും ജോയ്സ്നയുടെയും പ്രണയ വിവാഹം വലിയ വിവാദമാകുകയും ലൗ ജിഹാദ് ആരോപണം ഉയരുകയും ചെയ്തിരുന്നു. ഇതിന് പിന്നാല എവിടെയുണ്ടെന്ന് വ്യക്തമാക്കി ഷെജിന്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുവരുമിപ്പോള്‍ ആലപ്പുഴയിലെ ബന്ധുവിന്റെ വീട്ടിലാണ് താമസം. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വര്‍ഗീയ പ്രചരണങ്ങള്‍ക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് ഷെജിന്‍ കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥിച്ചിരുന്നു. അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്‌സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നും ഷെജിന്‍ ആവശ്യപ്പെട്ടിരുന്നു.

Hot Topics

Related Articles