അഞ്ചാം പിറന്നാൾ ദിനത്തിൽ ധ്യാൻ വീട്ടിലെത്തുക നാടിനെ കണ്ണീരിലാക്കി : എരുമേലിയിൽ കിണറ്റിൽ വീണ് മരിച്ച നാലു വയസുകാരന്റെ സംസ്കാരം ഇന്ന്

കോട്ടയം : അഞ്ചാം പിറന്നാൾ ദിനത്തിൽ ഓടിക്കളിച്ച വീട്ടുമുറ്റത്ത് എത്തുക ധ്യാനിന്റെ ചേതനയറ്റ ശരീരം. കഴിഞ്ഞ ദിവസം എരുമേലിയിൽ കിണറ്റിൽ വീണ് മരിച്ച നാലു വയസുകാരന്റെ വിയോഗമാണ് നാടിന്റെ നൊമ്പരമായി മാറിയത്. മുട്ടപ്പള്ളി കരിമ്പിന്തോട്ടിൽ ഷിജോ (രതീഷ് രാജൻ -സി എച്ച് സി കൗൺസിലർ വെച്ചൂച്ചിറ )യുടെ മകൻ ധ്യാൻ രതീഷ് ആണ് മരിച്ചത്.

Advertisements

ധ്യാനിന്റെ സംസ്കാരം ഏപ്രിൽ 18 തിങ്കളാഴ്ച നടക്കും. ഇന്ന് ധ്യാനിന്റെ അഞ്ചാം പിറന്നാളാണ്. ഇന്ന് തന്നെയാണ് ധ്യാനിന്റെ സംസ്കാരം നടക്കുന്നത്. കഴിഞ്ഞ രാവിലെ കളിക്കുന്നതിനിടയിൽ മുട്ടപ്പള്ളിയിലെ വാടകവീടിനോട് ചേർന്ന കിണറ്റിലാണ് കുട്ടി അപകടത്തിൽപെട്ടത്. ഉടൻ തന്നെ മുക്കൂട്ടുതറയിലെ അസ്സീസ്സി ആശുപത്രിയിലെത്തിച്ചെങ്കിലും, മരണം സംഭവിക്കുകയായിരുന്നു.

Hot Topics

Related Articles