ഇനി നാരങ്ങാ വെള്ളം പൊള്ളും! ചെറുനാരങ്ങായ്ക്ക് കിലോയ്ക്ക് 200 രൂപ വില : നാരങ്ങാ വെള്ളത്തിനും വില കൂടും

കൊച്ചി : വേനലില്‍ ഉപഭോഗം കൂടിയതും ലഭ്യത കുറഞ്ഞതുംമൂലം ചെറുനാരങ്ങയുടെ വില കുതിക്കുന്നു. കിലോഗ്രാമിന് 200 രൂപയിലേക്കാണ് വില ഉയര്‍ന്നത്. വേനലില്‍ പൊതുവെ ചെറുനാരങ്ങയുടെ വിലവര്‍ധിക്കാറുണ്ടെങ്കിലും സമീപവര്‍ഷങ്ങളിലൊന്നും ഇത്രയും വില ഉയര്‍ന്നിട്ടില്ല. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിവിലയാണ് ഇപ്പോഴുള്ളത്. വില കൂടിയതോടെ ലമണ്‍ ജ്യൂസ് വില്‍പന പലയിടത്തും നിര്‍ത്തിവെച്ചു. വൈറ്റമിന്‍ സി ധാരാളമുള്ളതിനാല്‍ ജനപ്രിയ പാനീയമായാണ് നാരങ്ങവെള്ളത്തെ പൊതുവെ കാണുന്നത്. താപനില കൂടുമ്ബോള്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ചെറുനാരങ്ങ സഹായിക്കും.

Advertisements

ഉപഭോഗംകൂടിയതും ലഭ്യതകുറഞ്ഞതുമാണ് പലയിടങ്ങളിലും വിലക്കയറ്റത്തിന് ഇടയാക്കിയതെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഒരു ചെറുനാരങ്ങക്ക് 10 രൂപ വരെ വിലയ്ക്കാണ് കടകളില്‍ വില്‍പന. ഇത്രയും വില മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. വേനല്‍ ചൂട് വര്‍ധിച്ചതോടെ സര്‍ബത്ത്, നാരങ്ങസോഡ തുടങ്ങിയ പാനീയങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതും ചെറുനാരങ്ങയുടെ ആവശ്യം വര്‍ധിക്കാന്‍ കാരണമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെറുനാരങ്ങയുടെ വിലവര്‍ധന ഇത്തരം പാനീയങ്ങളുടെ വില്‍പനയെയും അച്ചാര്‍ ഉല്‍പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. പല ചെറുകിട അച്ചാര്‍ നിര്‍മാണ യൂനിറ്റുകളിലും ചെറുനാരങ്ങ അച്ചാര്‍ ഉണ്ടാക്കുന്നത് പ്രതിസന്ധിയിലായിട്ടുണ്ട്. വരും ദിവസങ്ങളില്‍ ചെറുനാരങ്ങയുടെ വരവ് വര്‍ധിക്കുമെന്നും വില കുറയുമെന്നുമാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles