ദിലീപും കാവ്യയും ജയിലിലേയ്ക്ക് ! നടി ആക്രമണക്കേസുമായി ബന്ധപ്പെട്ട വധ ഗൂഡാലോചന ; ദിലീപിന്റെ ആവശ്യം തള്ളി കോടതി; എഫ്.ഐ.ആർ റദാക്കില്ല

കൊച്ചി : നടി ആക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ച കേസിൽ ദിലീപിന്റെ ഹർജി ഹൈക്കോടതി തളളി. നടി ആക്രമണ കേസുമായി ബന്ധപ്പെട്ട വധ ഗൂഢാലോചന കേസ് തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. കേസിൽ അന്വേഷണം തുടരാമെന്നും കോടതി നിർദേശിച്ചു.

Advertisements

കേസ് റദ്ദാക്കണമെന്ന ഉള്ള ദിലീപിൻ്റെ ആവശ്യം ഹൈക്കോടതി തള്ളി. വധഗൂഢാലോചന കേസ് തുടരണമെന്ന
ഒറ്റവരിയിൽ ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും കോടതി ഇപ്പോൾ തള്ളിയിട്ടുണ്ട്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍​ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്‍ ദി​ലീ​പ് ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാങ് മൂ​ലം ന​ല്‍​കിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാ​വ്യ, സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് സു​രാ​ജ് എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്യാ​നു​ള്ള ന​ട​പ​ടി അ​ന്വേ​ഷ​ണ സം​ഘം ഇ​തി​നോ​ട​കം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ ഇ​ക്കാ​ര്യം പ​റ​ഞ്ഞ് തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് മൂ​ന്ന് മാ​സം സ​മ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​നാ​വ​ശ്യ​മാ​ണെ​ന്നും ദീ​ലീ​പ് കോ​ട​തി​യെ അ​റി​യി​ച്ചിരുന്നു.

പ​ള്‍​സ​ര്‍ സു​നി എ​ഴു​തി​യെ​ന്ന് പ​റ​യു​ന്ന ക​ത്തി​നെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ദി​ലീ​പ് കോ​ട​തി​യെ അ​റി​യി​ച്ചു.

Hot Topics

Related Articles