കോട്ടയം പാലാ മേലുകാവിൽ നടുറോഡിൽ അപ്രതീക്ഷിതമായി വൈദ്യുതി ലൈൻ പൊട്ടി വീണു; കഴുത്തിൽക്കുരുങ്ങിയ വൈദ്യുതി ലൈൻ ബൈക്ക് യാത്രക്കാരനെ റോഡിൽ വലിച്ചിട്ടു; വൈദ്യുതി ലൈൻ കുരുങ്ങി അച്ഛനും മകൾക്കും പരിക്ക്; ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം കൊണ്ടു മാത്രം

കോട്ടയം: പാലാ മേലുകാവിൽ നടുറോഡിൽ അപ്രതീക്ഷിതമായി പൊട്ടിവീണ വൈദ്യുതി കമ്പി കഴുത്തിൽകുരുങ്ങിയിട്ടും ബൈക്ക് യാത്രക്കാരനും മകളും അപകടമില്ലാതെ രക്ഷപെട്ടത് ഭാഗ്യം കൊണ്ട്. പാലാ പാലാ മേലുകാവ് റൂട്ടിൽ കൊല്ലപ്പള്ളി കടന്നാട് ഭാഗത്ത് ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. പൊട്ടിവീണ വൈദ്യുതി ലൈൻ കഴുത്തിൽ കുരുങ്ങുകയും, യാത്രക്കാരനും മകൾക്കും ഷോക്കേൽക്കുകയും ചെയ്തു. രണ്ടു പേരും ഭാഗ്യം കൊണ്ടാണ് ദുരന്തത്തിൽ നിന്നും രക്ഷപെട്ടത്. പാലാ മേലുകാവ് ചാമക്കാലായിൽ ജോർജ് പി, മകൾ ഫെമി സി.ജോർജ് എന്നിവർക്കാണ് പരിക്കേറ്റത്.

Advertisements

ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെ കോട്ടയത്തേയ്ക്കു പോകുന്നതിനായാണ് ജോർജും മകളും ബൈക്കിൽ വീട്ടിൽ നിന്നും ഇറങ്ങിയത്. ഇരുവരും കൊല്ലപ്പള്ളി കടന്നാട് ഭാഗത്ത് എത്തിയപ്പോൾ റോഡിനു കുറുകെ നിന്നിരുന്ന വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. പൊട്ടിവീണ വൈദ്യുതി ലൈൻ ഇദ്ദേഹത്തിന്റെ കഴുത്തിൽ കുരുങ്ങി. നിയന്ത്രണം നഷ്ടമായ ബൈക്ക് ഈ സമയം റോഡിലേയ്ക്കു ഇടിച്ചു വീണു. തുടർന്ന്, മകളുടെ ശരീരത്തിൽ വൈദ്യുതി കമ്പി തട്ടുകയും കുട്ടിയ്ക്ക് ഷോക്കേൽക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓടിക്കൂടിയ നാട്ടുകാർ ആദ്യം വൈദ്യുതാഘാതം ഭായന്ന് അടുത്ത് എത്താൻ തയ്യാറായില്ല. തുടർന്ന് അപകടമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണ് നാട്ടുകാർ അടുത്ത് എത്തിയത്. തുടർന്ന്, ഇദ്ദേഹത്തെയും മകളെയും നാട്ടുകാർ ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ കഴുത്തിലും ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിലും പരിക്കേറ്റിട്ടുണ്ട്. മകളുടെ തലയ്ക്ക് പൊട്ടലേറ്റ് രണ്ട് തുന്നിക്കെട്ടൽ വേണ്ടി വന്നിട്ടുമുണ്ട്.

Hot Topics

Related Articles