മൂന്നാർ : മുന്‍കാമുകിയുടെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണന്‍ദേവന്‍ കമ്പനി നല്ലതണ്ണി എസ്റ്റേറ്റില്‍ ഈസ്റ്റ് ഡിവിഷനിലെ ഡി. സന്തോഷി (27) നെയാണ് മൂന്നാര്‍ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
Advertisements
ഇരുപതുവയസ്സുകാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. യുവതിയുമായി മൂന്നുവര്‍ഷമായി ഇയാള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍, അടുത്തിടെ യുവതി മറ്റൊരാളുമായി അടുത്തു. ഇതിന്റെ വൈരത്തില്, കൈവശമുണ്ടായിരുന്ന ചിത്രങ്ങള്‍ ഇയാള്‍ പുതിയ കാമുകനും ബന്ധുക്കള്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ അയയ്ക്കുകയായിരുന്നു. പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.