ഖുറാൻ കത്തിച്ച് പ്രതിഷേധം : ഈസ്റ്റർ ദിനം മുതൽ നിന്ന് കത്തി സ്വീഡൻ; വിവിധ നഗരങ്ങളിൽ കലാപ കലുഷിത അന്തരീക്ഷം

സ്വീഡൻ : ഈസ്റ്റര്‍ ദിനം കലാപത്തിന്റെ ദിവസമായിരുന്നു വിശുദ്ധ ഖുറാന്‍ കത്തിച്ചുള്ള സമരത്തിന് റസ്മുസ് പെല്‍ഡൊന്‍ എന്ന നേതാവ് ആഹ്വാനം ചെയ്തതോടെ സ്വീഡനിലെ നഗരങ്ങള്‍ കത്താന്‍ തുടങ്ങി. നാല് ദിവസമായി പ്രതിഷേധം തുടരുകയാണ്. നോര്‍കോപിങ്, ലിങ്കോപിങ് നഗരങ്ങളിലെ പ്രതിഷേധ റാലികളില്‍ നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു. പ്രതിഷേധ റാലിയ്ക്ക് നേരെ മുന്നറിയിപ്പില്ലാതെ പൊലീസ് വെടിയുതിര്‍ത്തത് വലിയ സംഘര്‍ഷത്തിനിടയാക്കി. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 10 പേര്‍ക്ക് പരിക്കേറ്റു. മല്‍മോ നഗരത്തില്‍ പ്രതിഷേധക്കാര്‍ ബസുള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തിച്ചു.

Advertisements

ഇതിനെല്ലാം കാരണക്കാരന്‍ ഡെന്‍മാര്‍ക്ക് സ്വദേശിയായ റസ്മുസ് പെല്‍ഡൊന്‍ കടുത്ത ഇസ്ലാം വിരോധിയാണ്. തന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മാത്രം അദ്ദേഹം 2017 മുതല്‍ യുട്യൂബില്‍ ചാനല്‍ തുടങ്ങി വീഡിയോകള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമബിരുദം നേടിയ ഇദേഹം കടുത്ത മുസ്ലിം വിരോധം വച്ചുപുലര്‍ത്തിയിരുന്ന ആളാണ്. നേരത്തെ ഡെന്മാര്‍ക്കില്‍ ഇദ്ദേഹം വിശുദ്ധ ഖുറാന്‍ കത്തിച്ചുള്ള സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. അന്നും ലോകം മുഴുവനും അതിശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിന്നീട് 2019 ലെ മുസ്ലിം വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ 14 ദിവസം ഡെന്‍മാര്‍ക്ക് ഇയാളെ ജയിലിലും അടച്ചിരുന്നു. ആ സംഭവത്തിന് ശേഷം വലിയ പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാതിരുന്ന റസ്മുസ് പെല്‍ഡൊന്‍ കൃത്യം ഒരു വര്‍ഷത്തിന് ശേഷം വീണ്ടും ഇസ്ലാം വരുദ്ധ പ്രചരാണവും ഖുറാന്‍ കത്തിക്കലും നടത്തി. ആ സംഭവത്തില്‍ ഇയാള്‍ രണ്ട് മാസം കൂടി തടവ് ശിക്ഷ ലഭിച്ചു. ഇപ്പോളിതാ ഇയാളുടെ പ്രവര്‍ത്തിയില്‍ സ്വീഡന്റെ നഗരങ്ങള്‍ നിന്നു കത്തുകയാണ്.

‘എന്റെ ശത്രു ഇസ്ലാമും മുസ്ലിങ്ങളുമാണ്. ഈ ഭൂമിയില്‍ ഒരു മുസ്ലിം പോലുമില്ലാത്തതായിരിക്കും ഏറ്റവും മികച്ച കാര്യം. എങ്കില്‍ നമ്മള്‍ അന്തിമലക്ഷ്യത്തിലെത്തി’ 2018ല്‍ പുറത്തിറക്കിയ വീഡിയോയില്‍ റസ്മുസ് പെല്‍ഡൊന്‍ പറഞ്ഞ വാക്കുകളാണിത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടി സ്ട്രാം കുര്‍സ് പക്ഷെ 2019ല്‍ ഡെന്മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് പോലും നേടാനാവാതെ അതി ദയനീയമായി പരാജയപ്പെട്ടിരുന്നു.

ഇപ്പോള്‍ സ്വീഡനില്‍ ഇയാള്‍ പ്രശ്‌നമുണ്ടാക്കാന്‍ കാരണം റസ്മുസിന്റെ പിതാവ് സ്വീഡന്‍കാരനാണ്. അതിനാല്‍ തന്നെ റസ്മുസ് പെല്‍ഡൊന് സ്വീഡനിലും രാഷ്ട്രീയപാര്‍ട്ടിയുണ്ട്. ഇതിന് മുന്‍പ് 2020ലും ഇദ്ദേഹം സ്വീഡനിലെ മാല്‍മോയില്‍ ഖുറാന്‍ കത്തിച്ച്‌ സമരം നടത്തിയിരുന്നു. അന്നും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു ധാരാളം വാഹനങ്ങള്‍ക്ക് പ്രതിഷേധകര്‍ തീയിട്ടിരുന്നു. ഇതിന്റെ പേരില്‍ രണ്ട് വര്‍ഷം സ്വീഡന്‍ ഇദ്ദേഹത്തിന് പ്രവേശനവിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഫ്രാന്‍സിലും ബെല്‍ജിയത്തിലും ഇദ്ദേഹം ഖുറാന്‍ കത്തിച്ചുള്ള സമരത്തിന് നേതൃത്വം നല്‍കിയിരുന്നു. ഖുറാന്‍ കത്തിച്ചുള്ള സമരം ആവിഷ്‌കാര സ്വാതന്ത്ര്യമാണെന്നാണ് റസ്മുസ് പെല്‍ഡൊന്‍ എപ്പോഴും വാദിക്കാറുള്ളത്.

മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മാത്രം സ്വീഡിനലും ഡെന്മാര്‍ക്കിലും കുടിയേറിയല്‍ മതി എന്ന അഭിപ്രായക്കാരന്‍ കൂടിയാണ് റസ്മുസ് പെല്‍ഡൊന്‍. ഇത്രയും തീവ്ര മത വംശീയ വെറിയുമായി നടക്കുന്നതുകൊണ്ടു തന്നെ ഇദ്ദേഹത്തിന് നേരെ വധശ്രമങ്ങളും നടന്നിട്ടുണ്ട്. 2020ല്‍ ഡെന്മാര്‍ക്കിലെ ആര്‍തസില്‍ ഒരു പ്രകടനത്തിന് തയ്യാറെടുക്കുമ്ബോള്‍ കത്തിയുമായി ഒരാള്‍ പളൂഡന് നേരെ പാഞ്ഞടുത്തിരുന്നു. പക്ഷെ പൊലീസ് അന്ന് അയാളെ രക്ഷപ്പെടുത്തി. സിറിയയില്‍ നിന്നും കുടിയേറി ഡെന്മാര്‍ക്കിലെത്തിയ 24 കാരന്‍ ഒരിയ്ക്കല്‍ ഒരു ഇസ്ലാം വിരുദ്ധപ്രകടനം നടത്തുമ്പോള്‍ റസ്മുസ് പെല്‍ഡൊന് നേരെ ഒരു പാറക്കഷണം എറിഞ്ഞു. അന്ന് ഭാഗ്യം കൊണ്ടാണ് അയാള്‍ രക്ഷപ്പെട്ടത്.

ഡെന്മാര്‍ക്കിലും സ്വീഡനിലും വര്‍ധിച്ചുവരുന്ന മുസ്ലിം ജനസംഖ്യയാണ് റസ്മുസ് പെല്‍ഡൊനെ കൂടുതല്‍ ഇസ്ലാം വിരുദ്ധനാക്കുന്നുണ്ട്. 1980ല്‍ വെറും 0.6ശതമാനം മാത്രം മുസ്ലിങ്ങള്‍ ഉണ്ടായിരുന്നിടത്ത് 2020ലെ കണക്കെടുത്താല്‍ ഏകദേശം 2.56 ലക്ഷം മുസ്ലിങ്ങള്‍ ഉള്ളതായാണ് റസ്മുസ് പറയുന്നത്. ഇത് ഡെന്മാര്‍ക്കിലെ ആകെ ജനസംഖ്യയുടെ 4.4 ശതമാനം വരും. അധികം പേരും സുന്നികളാണെങ്കിലും ഷിയാകളും ഉണ്ട്. 1970കളില്‍ തുര്‍ക്കി, പാകിസ്ഥാന്‍, മൊറോക്കോ, ബോസ്‌നിയ എന്നിവിടങ്ങളില്‍ നിന്നാണ് മുസ്ലിങ്ങള്‍ എത്തിയത്. പിന്നീട് ഇറാന്‍, ഇറാഖ്, സൊമാലിയ, ബോസ്‌നിയ എന്നിവിടങ്ങളില്‍ നിന്നും അഭയാര്‍ത്ഥികളായി ഒട്ടേറെപ്പേര്‍ എത്തിയെന്നാണ് റസ്മുസ് പറയുന്നത്. ഇതിലുള്ള പ്രതിഷേധമാണ് താന്‍ കാണിക്കുന്നതെന്ന് പറയുന്ന റസ്മുസ് ലോകത്തുനിന്നനും മുസ്ലിംങളെ തുടച്ചുനീക്കുകയാണ് തന്റെ ലക്ഷ്യമെന്നും പറയുന്നു.

അതേസമയം സ്വീഡനില്‍ തീരെ കുറഞ്ഞ ശതമാനം മുസ്ലിങ്ങളെ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ 2017ലെ പ്യൂ റിസര്‍ച്ച്‌ പ്രകാരം ഏകദേശം 8.1 ലക്ഷം മുസ്ലിങ്ങളുണ്ട്. ഇത് സ്വീഡനിലെ ആകെയുള്ള ഒരു കോടി ജനസംഖ്യയുടെ 8.1 ശതമാനം വരും. 2004നും 2012ും ഇടയില്‍ സൊമാലിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നും ഒട്ടേറെപ്പേര്‍ അഭയാര്‍ത്ഥികളായെത്തി. ഈ അഭൂതപൂര്‍വ്വമായ ഇസ്ലാം വളര്‍ച്ച തടയണമെങ്കില്‍ ഇനിയുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം തടയണമെന്ന അഭിപ്രായക്കാരനാണ് റസ്മുസ് പെല്‍ഡൊന്‍. അതിന് തീവ്രമാര്‍ഗ്ഗം സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ചിന്തിക്കുന്നു.

2022 സെപ്തംബറില്‍ നടക്കുന്ന സ്വീഡിഷ് തെരഞ്ഞെടുപ്പില്‍ റസ്മുസ് പെല്‍!ഡൊന്റെ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് മത്സരിക്കുന്നുണ്ട്. സ്വീഡനില്‍ ഏപ്രില്‍ 14 മുതല്‍ നടന്ന ഖുറാന്‍ കത്തിക്കലുമായി ബന്ധപ്പെട്ട സമരത്തിലൂടെ റസ്മുസ് പെല്‍!ഡൊന്‍ സ്വീഡനില്‍ ചര്‍ച്ചയായിരിക്കുകയാണ്. സ്വീഡനില്‍ ഇതുപോലെ ഒരു കലാപം കണ്ടിട്ടില്ലെന്നാണ് ക്രമസമാധാനച്ചുമതലയുള്ള പൊലീസ് മേധാവി പറയുന്നത്. 40പേര്‍ക്ക് പരിക്കേറ്റു, 40 പേരെ അറസ്റ്റ് ചെയ്തു, നിരവധി വാഹനങ്ങള്‍ കലാപത്തില്‍ അഗ്‌നിക്കിരയാക്കി. അതിതീവ്ര ഇസ്ലാംവിരുദ്ധരായ 200 പേരെ റസ്മുസ് പെല്‍!ഡൊന്‍ കലാപത്തിന് ഒരുക്കിനിര്‍ത്തിയിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.

Hot Topics

Related Articles