നായ കുറുകെ ചാടി ബൈക്ക് യാത്രക്കാരൻ റോഡിൽ വീണു : പഞ്ചായത്ത്  നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി

തൃശൂർ: നായ കുറുകെ ചാടി കാല്‍ ഒടിഞ്ഞ ബൈക്ക് യാത്രക്കാരന് ഗ്രാമപഞ്ചായത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് സിരിജഗന്‍ കമ്മിറ്റി ഉത്തരവിട്ടു. 4,47,947 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. മണലൂര്‍ സ്വദേശി സണ്ണിക്കാണ് അന്തിക്കാട് ഗ്രാമപഞ്ചായത്ത് നഷ്ടപരിഹാരം നല്‍കേണ്ടത്.

Advertisements

അന്തിക്കാട് ആലിനടത്തു വെച്ചാണ് സണ്ണിക്ക് അപകടം സംഭവിച്ചത്. അപകടത്തില്‍ ഇയാളുടെ കാല്‍ ഒടിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് പത്ത് മാസത്തോളം വിശ്രമിക്കേണ്ടി വന്നിരുന്നു. സണ്ണിക്ക് പൂര്‍ണ്ണാരോഗ്യം ഇതുവരെ വീണ്ടുകിട്ടിയിട്ടില്ല. ഇതു പരിഗണിച്ചാണ് കമ്മിറ്റിയുടെ ഉത്തരവ് തെരുവു നായ്‌ക്കളുടെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തെരുവുനായ അക്രമണത്തെ തുടര്‍ന്നുണ്ടാവുന്ന അപകട നഷ്ടപരിഹാരത്തിനായി സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി രൂപീകരിച്ചത്. തെരുവുനായ ശല്യം മൂല്യമുണ്ടായ അപകട നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് നിരവധി അപേക്ഷകളാണ് സിരിജഗന്‍ കമ്മിറ്റിയ്‌ക്ക് മുമ്പാകെ വരുന്നത്.

Hot Topics

Related Articles